ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൬
പ്രബന്ധമഞ്ജരി രണ്ടാംഭാഗം



ടവുകാരൻ വഴിപ്പണിചെയ്യുമ്പോൾകൂടി, അവരവരുടെ ജോലി എടെക്കുന്നസമയം, എല്ലാവൎക്കും മുഖപ്രസാദം സുലഭായിട്ടുണ്ടായിരിക്കും. ഇത്ര വലിയഗുണം മറ്റെന്തെങ്കിലും ഉണ്ടോ?
ഈ ഉപന്യാസത്തിൽ നിന്ന്, ജപ്പാകാർ വളരെ താണനിലയിൽ കിടന്നിരുന്നവരാണെന്നും, അവരുടെ സമ്പത്സമൃദ്ധിയും പരിഷ്കാരവും അടുത്തകാലത്തിനുള്ളിൽ ഉണ്ടായിട്ടുള്ളതാണെന്നും കാണുന്നുണ്ട്. ഏഷ്യാരാജ്യനിവാസികൾക്ക് യൂറോപ്പിലും അമേരികയിലും ഉള്ളവരെപ്പോലെ ബുദ്ധിസാമൎത്ഥ്യവും മിടുക്കമില്ലെന്നു പശ്ചാത്യന്മാൎക്കുണ്ടായിരുന്ന അബദ്ധധാരണയെ ജപ്പാൻകാര് ഇല്ലായമചെയ്തിട്ടുണ്ടെന്നു നിസ്സംശയം പറയാം. ബുദ്ധിമാനും രാജ്യപൎഷ്കാരപ്രിയന്മായ ഒരു ചക്രവൎത്തിയും, അദ്ദേഹത്തിനുചേൎന്ന 'എൈറ്റൊ' എന്ന ഗംഭീരാശയനായ മന്ത്രിയും, ജന്മഭൂമി സ്നേഹവും, കീഴ്വണക്കവും, ഒരുമയും, ആശ്രാന്തപരിശ്രമശീലവും ഉള്ള പ്രജകളും, ആ രാജ്യത്ത് ഒന്നിച്ചുണ്ടായതിനാലാണ്, ജപ്പാൻസാമ്രാജ്യത്തിന്ന് അഭൂതപൂൎവ്വമായ അഭിവൃദ്ധിക്കും യശസ്സിനും ഇപ്പോൾ സംഗതിവന്നത്.
എ. ശങ്കരപ്പുതുവാൾ ബി.എ, ബി.എൽ.
ഹെൎമ്മൻഗുണ്ടൎത്ത് പണ്ഡിതർ

.

കഴിഞ്ഞ നൂറ്റാണ്ടിൽ ഇംക്ലീഷുപള്ളിക്കൂടങ്ങളും സൎവ്വ കലാലയവും സ്ഥാപിക്കപ്പെട്ടതിന്നു മുമ്പു, കേരളത്തിൽ മലയാളഭാഷയിൽ ഗദ്യകാവ്യങ്ങൾ എഴുതി പ്രചരിപ്പിക്കുന്നതിന്നു കേരളീയരിൽ ആരും ഉദ്യമിച്ചിരുന്നില്ല. ഇങ്ങിനെയിരിക്കെ, ഏറക്കുറയ എഴുപത്തഞ്ചുസംവസ്രങ്ങൾക്കുമുമ്പെ, കേരളീയരോടും അവരുടെ ഭാഷയോടും ഉള്ള പ്രതിപത്തി നിമിത്തം മാത്രം, അദ്ധ്വാനിച്ചു ഭാഷ പതിച്ചു, നിൎദ്ദാക്ഷിണ്യം































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/81&oldid=166689" എന്ന താളിൽനിന്ന് ശേഖരിച്ചത്