ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നിത്യശക്തികൾ ൮൫

ഇവയേക്കാൾ മഹത്തരകളായ ശക്തികൾ മനുഷ്യന്റെ പാൎശ്വവൎത്തിനികളാണെന്നു പറഞ്ഞാൽ, അല്ലയോ വായനക്കാരെ!, നിങ്ങൾ വിശ്വസിക്കുമോ? ഈ മഹാശക്തികൾ, സ്വതന്ത്രന്മാരായ നാടുവാഴികളെപ്പോലെ, തമ്മിൽ തിരക്കുള്ളവയാണെങ്കിലും, കൂടികാഴ്ചയിൽ വൈരം വെടിഞ്ഞ് ലോകത്തിലെ ക്ഷേമത്തെ വൎദ്ധിപ്പിക്കുന്നതു മാനുഷനേതൃത്വത്തിന്റെ ഫലമാകുന്നു.

ഒന്നുംതന്നേ തുച്ശമെന്നു തള്ളിക്കളയാവതല്ല. സ്വകൃത്യനിൎവ്വഹണത്തിൽ മനുഷ്യനു സാമൎത്ഥ്യം, ഒരിക്കലും കൂടിപ്പോയി എന്നു വരികയില്ല. അവന്റെ ജീവിതകാലം സ്വല്പം; നിൎവ്വഹിക്കേണ്ട കാൎയ്യമോ അനന്തം. പ്രകൃതിശക്തികളെ വശംവദകളാക്കി സ്വകൃത്യനിൎവ്വഹണത്തിൽ പ്രവൎത്തിപ്പിക്കുന്നതുകൊണ്ടു വേണം, ആയുസ്സിന്റെ കുറവിനെ നികത്താൻ. അതുമാത്രം പോരാ. ആത്മാഭിമാനത്തെ വൎദ്ധിപ്പിക്കണം; കായികവും മാനസികവുമായുള്ള ശക്തിയെ മനസ്സിലാക്കണം; ദുൎബ്ബലനും നിൎദ്ധനനുമായ മനുഷ്യന് എത്ര ഓജസ്സ്വികളും ധനികന്മാരുമായ സഹായികളുണ്ടെന്നു കാണണം. അറയിൽ കെട്ടിവെക്കുന്ന ധനത്തെ എണ്ണിത്തിട്ടപ്പെടുത്തുന്നതുകൊണ്ടു ഫലം വിശേഷിച്ചൊന്നുമില്ലായിരിക്കാം; എങ്കിലും എന്തു ദ്രവ്യശക്തിയുണ്ടെന്നും അതുകൊണ്ടു ലോകത്തിൽ എന്തെല്ലാം സാധിക്കാമെന്നും പരിഗണിക്കുന്നതു മനസ്സിന്ന് ഉന്മേഷപ്രദമാകാതിരിക്കയില്ല.

പുരയ്ക്കു വെളിയിൽ നമുക്കു ഇറങ്ങാം. മന്ദമാരുതൻ തലോടി നമ്മെ ആനന്ദിപ്പിക്കുന്നു. ഈ വായുഭഗവാന്റെ ശക്തി എന്തുണ്ടെന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? പുറത്തു സഞ്ചരിച്ചു കാലക്ഷേവം ചെയ്യാൻ മടിക്കാത്ത ദൃഢഗാത്രനായ നിങ്ങളുടെ അയൽക്കാരനെ കാണുക. അയാൾക്ക് എത്ര കായബലം! അയാൾക്കുള്ള ഉത്സാഹമെന്ത്! പരബോധം ജനിപ്പിക്കാനുള്ള ശക്തി, സമബുദ്ധി, സൌമനസ്യം, മുതലായ വിശിഷ്ടഗുണങ്ങളെത്ര!

ഭൂമിയിൽ നാം കാണുന്ന മണ്ണ് ഉരുകി പൊടിഞ്ഞ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/90&oldid=166699" എന്ന താളിൽനിന്ന് ശേഖരിച്ചത്