ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നിത്യശക്തികൾ ൮൭

വെക്കുന്നു. അചിരേണ മണ്ണിന്റെ ഗുണങ്ങൾ വെളിവാകുന്നു. നല്ല മാവും നാരകവുമുണ്ടായി ഫലഭരത്താൽ ശോഭിക്കുന്നു.

ഈ പ്രകൃതിശക്തികളെയാണ് വേദങ്ങൾ സ്തുതിക്കുന്നത്. അഗ്നി, വായു, ജലം മുതലായവയുടെ മാഹാത്മ്യത്തെയാണ് വേദമന്ത്രങ്ങൾ ഉൽഘോഷിക്കുന്നത്. അഭേദ്യത, അനശ്വരത മുതലായ ദിവ്യഗുണങ്ങൾ ഈ ശക്തികൾക്കുണ്ട്. സൂൎയ്യന്റെ ഒരു രശ്മിപോലും നശിച്ചിട്ടില്ല; ഭൂമിയുടെ ഒരു അണുപോലും ഇല്ലാതായിട്ടില്ല; ആകൎഷണശക്തി പദാൎത്ഥങ്ങളെ സദാ സംഗമിപ്പിക്കതന്നേ ചെയ്യുന്നു; ചൂട് അണുക്കളെ സൎവ്വദാ പ്രസരിപ്പിക്കുന്നു; വെളിച്ചം എപ്പൊഴും ആനന്ദപ്രദമായിത്തന്നേയിരിക്കുന്നു; കാറ്റു സുഖത്തെ നൾകുന്നു; ജലത്തിനു സൃഷ്ടികാലത്തുണ്ടായിരുന്ന ഓഷധിഗുണം ഇന്നുമുണ്ട്. ഒന്നിനും നാശമില്ല സ്ഥലഭേദമേയുള്ളു. ഉഷ്ണം ഇവിടെ കുറവാണെങ്കിൽ മറുദിക്കിൽ കൂടുതലുണ്ട്; മലയാളത്തു മഴയധികമുണ്ടെങ്കിൽ പരദേശത്തു അതിന് അത്രയ്ക്കും കുറവുണ്ട്; കടൽ ഒരു കരയിൽ ഇറങ്ങിയാൽ മറുകരയിൽ ഏറുന്നു.

പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചത്തിൽ മനുഷ്യനു എവിടെയാണ് അവകാശം? തൃണവും മനുഷ്യനും ഒരുപോലെ ഈ പ്രകൃതിശക്തികൾക്ക് അടിമകളത്രെ. കാറ്റടിക്കുന്നവഴിക്കു കപ്പലോടുമ്പോലെ, പ്രകൃതിശക്തികളെ അനുസരിക്കയല്ലാതെ മനുഷ്യനു ഗത്യന്തരമുണ്ടൊ? ഉണ്ട്. ഇവയെക്കാൾ മഹത്തരങ്ങളായ ഒരുതരം ദിവ്യശക്തികൾ മനുഷ്യനുണ്ട്. ഈ മാനസശക്തികൾ-എന്നുവെച്ചാൽ മനസ്സ്, ബുദ്ധി, ധൎമ്മബോധം, സങ്കല്പം, മുതലായവ- "തീ വെള്ളം പുക കാറ്റിവറ്റ"യെപ്പോലെ ബാഹ്യേന്ദ്രിയഗോചരങ്ങളല്ലെങ്കിലും അന്തരിന്ദ്രിയങ്ങൾക്കു വിഷയീഭവിക്കുന്നു. പ്രകൃതിശക്തികൾക്കുള്ളതുപോലെ, മാനസശക്തികൾക്കും നിയമങ്ങളുണ്ട്. മഹാകവിവചസ്സപോലെ പ്രസന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/92&oldid=166701" എന്ന താളിൽനിന്ന് ശേഖരിച്ചത്