ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നിത്യശക്തികൾ ൮ൻ

ന്നാൽ അവനുണ്ടോ ശക്തി? അവൻ മുഖാന്തിരമല്ലാതെ ഒരു ശക്തിക്കും പ്രവൃത്തിമാൎഗ്ഗമില്ല. അതിഗംഭീരയായി പ്രവഹിക്കുന്ന ഗംഗാനദിയെ ഒരു കുഴലിൽകൂടി ഒലിപ്പിക്കുമ്പോലെ, പ്രകൃതിശക്തികളെ മനുഷ്യൻ അവനിൽ കൂടി പ്രവൎത്തിപ്പിക്കുന്നു. കാക്കാലൻ കുരങ്ങിനെ കളിപ്പിക്കുമ്പോലെ മനുഷ്യൻ പ്രകൃതിശക്തികളെ കൂത്താടിക്കുന്നു. അവയോടു നേരിടാൻ അവനു ശക്തിയില്ല. അവന്റെ കപ്പലുംകൊണ്ടു സമുദ്രത്തിനോടോ കൊടുംകാറ്റിനോടോ നേരിട്ടാൽ, കപ്പൽ പപ്പടംപോലെ പൊടിഞ്ഞു നാമാവശേഷമായി പോകുമല്ലൊ. പിന്നെ ഏതുവിധമാണ് മനുഷ്യൻ ഈ ശക്തികളെ അടക്കുന്നത്? അതിന്റെ വിധമൊന്നു വേറേതന്നെ. തുല്യബലമുള്ള ശക്തികളെ തമ്മിൽ കൂട്ടിമുട്ടിച്ചു തടസ്ഥനായി നിന്നു മനുഷ്യൻ തനിക്കുവേണ്ടുന്ന വഴിയിൽ നയിപ്പിക്കുന്നു. അവന്റെ ഈ സൂത്രധാരകൃത്യം വിസ്മയനീയംതന്നെ. അതിൽ അവന്റെ സാമൎത്ഥ്യത്തിനു കണക്കും കയ്യുമില്ല. അവന്റെ ശക്തി സാക്ഷാൽ പ്രത്യക്ഷപ്പെടുന്നില്ല; ഫലത്തിൽ മാത്രമേ വെളിപ്പെടുന്നുള്ളൂ. കൃഷിവലനായാലും ശരി, യന്ത്രവേലക്കാരനായാലും ശരി; കൈത്തൊഴിലുകാരനായാലും ശരി, ഗായകനയാലും ശരി, ജ്യോതിഷിയായാലും ശരി, മഹാമാന്യനായാലും ശരി, ഏതു പ്രവൃത്തിയിലും മനുഷ്യൻ മനശ്ശക്തി ഒന്നുകൊണ്ടു, പ്രകൃതി ശക്തികളെ നിയമനം ചെയ്ത് രീതിപ്പെടുത്തുകയത്രേചെയ്യുന്നത്.

എവിടെ നോക്കിയാലും മനുഷ്യന്റെ ബുദ്ധിയുടേയും പ്രയത്നത്തിന്റേയും ഫലമല്ലാതെ കാണ്മാനുണ്ടൊ? മരുസ്ഥലമായിരുന്നദിക്കിൽ നെല്ലു കതിരായിനില്ക്കുന്നത് എത്ര പ്രയത്നത്തെ സൂചിപ്പിക്കുന്നു? എത്രയോ ശതവൎഷങ്ങൾ കഴിഞ്ഞിട്ടും കുലുക്കമില്ലാതെ നില്ക്കുന്ന കെട്ടിടത്തിൽ എത്ര പ്രയത്നം അന്തൎഭൂതമായിരിക്കുന്നു? ഇക്കാണുന്ന വയ്ക്കോൽ പന്തൽ എന്തിനെ വെളിപ്പെടുത്തുന്നു? ഇതാ, ഈ തോട്ടം കാൺക. അതിലെ ഒട്ടുമാവുകൾ ഇത്തിളില്ലാതെയും, വണ്ടുകളും, പുഴുക്കളും തുളയ്ക്കാതേയും, പാഴായകൊമ്പുകൾ കോതി വൃത്തി

12 *































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/94&oldid=166703" എന്ന താളിൽനിന്ന് ശേഖരിച്ചത്