ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"അദ്ഭിസ്തു പ്രകൃതിസ്ഥാഭിഃ" എന്നുള്ള യാഞ്ജവല് ക്യ സ്മൃതിയെ അനുസരിച്ചുതന്നെ "വിവർണ്ണം ഗന്ധവത്തോയം ഫേനിലം ച വിവർജ്ജയേത്." എന്നു ഹാരീതനും പറഞ്ഞുകാണുന്നു. "ശബ്ദമകുർവ്വംസ്ത്രിരപോ ഹൃദയംഗമാഃ പിബേത്." എന്നും, പ്രക്ഷാള പാദൌ ഹസ്തൗ ച ത്രിഃ പിബേദംബു വീക്ഷിതം." എന്നു ദക്ഷനും പറഞ്ഞിട്ടുണ്ട്. "രാത്രാവവീക്ഷിതേനാപി ശുദ്ധിരുക്താ മനീഷിഭിഃ ഉദകേനാതുരാണാം തു യഥോഷ്ണേനോഷ്ണപായിനാം." എന്നുള്ള വ്യത്യസ്തനിയമത്തോടുക്കൂടി ധരിച്ചിരിക്കേണ്ടതാണ്. "താമ്രപാത്രസ്ഥിതൈർവാപി തഥാ തോയാശയസ്ഥിതൈഃ കുർവ്വന്നാചമനം വിപ്രോ നിത്യം*ഖാനി സമാചരേൽ. തദഭാവേ തു കുർവ്വീത പാത്രധാരോദകേന ച." എന്നു ശൌനകവചനം കാണുന്നതുകൊണ്ടും അപ്രകാരം അനുഷ്ഠിക്കുന്നതിന്നും വിരോധമില്ലെന്നു തോന്നുന്നു. "ഖാനി ശിർഷണ്യാനി. ഖാനി ചോപസ്പുശേച്ഛീർഷണ്യാനി." (എന്നു ഗൌതമവചനമുണ്ട്). "ശീർഷണ്യാനി തതഃ ഖാനി മൂർദ്ധാനം ച നൃപാലഭേത്." എന്നുവിഷ്ണു പുരാണത്തിലും "നാഭേരൂ

ർദ്ധ്വാനി" എ​ന്നു മിതാക്ഷരയിലും കാണുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.