ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാപ്യത്രിവ൪ഗ്ഗത്രിതയ ക്ഷൌദ്രാകേതന ച ഘർഷയേത് ശനൈസ്തേന താതോ ദന്താ൯ ദന്തമാംസാന്യബാധയ൯." ഇവിടെ വാപ്യം=കൊട്ടം, ത്രിവ൪ഗ്ഗത്രിതയം= ത്രികടു, ത്രിഫല, ത്രിജാതകം. ദന്തകാഷ്ഠങ്ങളെക്കൊണ്ടു പല്ലുതേക്കുന്നത് പരദേശസംപ്രദായം. "ദന്തകാഷ്ഠാനി വർജ്ജയേൽ" എന്നു കേരളാചാര ത്തിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് അവയെ വർജ്ജിക്കുന്നതു തന്നെ കൊള്ളാം. കേരളാചാരമനുസരിച്ച് ഉമിക്കരി മുതലായവ ഉപയോഗിക്കുന്നതു നല്ലതാകുന്നു.

അനന്തരം ജിഹ്വാനിർല്ലേഖന സംപ്രദായത്തെപ്പറയുന്നു.

"ലിഖേദനുസുഖം ജിഹ്വാം ജിഹ്വാനിർല്ലേഖനേന ച തഥാസ്യമലവൈരസ്യ- ഗന്ധാജിഹ്വാസ്യദന്തജാഃ. രുചിവൈശദ്യലഘുതാ ന ഭവന്തി ഭവന്തി ച."

എന്നുള്ള വിധിയനുസരിച്ച് ഈർക്കിൽ, കരിമ്പനയോല മുതലായവ കൊണ്ടു നാക്കുവടിച്ചു ശുദ്ധിവരുത്തികൊള്ളേണ്ടതാകുന്നു. കേരള ത്തിൽ ഈർക്കിൽ സുലഭമായിക്കിട്ടുന്നതുകൊണ്ടു ലോഹശലാകാദി കളുടെ ആവശ്യം ഇവിടെ ഇല്ലെന്നറി‌‌‌ഞ്ഞിരിക്കേണ്ടതാകുന്നു.

തദനന്തരം, "പ്രണമ്യ ദേവാൻ വൃദ്ധാംശ്ച മംഗളാഷ്ടശതം ശുഭം ശൃണ്വൻ കാഞ്ചനവിന്യസ്തം സർപ്പിഃ പശ്യേദനന്തരം." എന്ന വിധിപ്രകാരം അനുഷ്ഠിക്കേണ്ടതാകുന്നു. ഇവിടെ മംഗളാഷ്ട ശതമെന്നു പറഞ്ഞിരിക്കുന്നവ ​ഏതെല്ലാമെന്നു വിവരമായി താഴെ

ചേർക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.