ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xix


"ദധിമധുഘൃതലാജപുഷ്പാക്ഷതോദുംബരാശ്വത്ഥമുക്താ- മണിച് ഛത്രദൂൎവാങ്കരാദൎശകന്യാധ്വജസൃന്ദനാഷ്ടാപദാക്ഷാനൃപ- ശ്രീതരുൎഭദ്രപീഠാനി സസ്യാനി മത്സ്യാ ഹയാ ഹംസചാപൌ വൃഷം കേസരീ ദക്ഷിണാവത്തശംഖാബ് ജസിദ്ധാൎത്ഥകാരോചനാഃ സ്വസ്തികസ്തോരണം കീചകാവേണവോവരവാധൂൎമ്മദസിക്ത ഗണ്ഡോ ഗജസ്തോയലംബോംബുദഃ പൂൎണ്ണകുംഭോ ഹരിദ്രാത്രിരിന്ദഃ ഫലാന്യാൎദ്രമാംസം സിതം ചാമരം ഗൌഃ സവത്സാംഗാനാ പുത്രിണീ മാനുഷം വൎദ്ധമാനം സഹസ്രം നരാണാം പ്രയുക്താനി യാനാനി ധന്വന്തരിവാമനോബ്രാ-ണോ ഭ്രമിര ഭ്രുദ് ധൃതാസിദ്ധമന്നം വരാഹശ്ച തോയോത്ഥിതസ്രീണയനമധുസൂദനസ്തന്ദപത്മാസനാഃ ലോകപാലാഃ സുരാഃ ഖം ദിശഽഗ്നിഃസാരാംസി സ്രവന്തൃഃ സമുദ്രാ മഖാ മാരുതോ ജ്യാതിഷം ധൎമ്മ ശാസ്രാണീതീൎത്ഥാനി കാവ്യം ധൎമ്മാൎത്ഥകാമാമൃതം ബാല ഖില്യാദയോ വേദവാക്യം നിധിഃ കൌസ്തുഭഃ കാഞ്ചന മാണിഭദ്രഃ സുമേരുഃ പ്രയംഗുഃപ്രതിപോ വാചാമോതകൌഭീതിരദിതിരരുന്ധതീ ഋദ്ധിഃ സാവിത്ര്യാമാകാശഗംഗാ ശചീ ദേവസേനാസ്വധാ ശാന്തില്ലക്ഷ്മീഃസരസ്വത്യപത്യം ക്ഷമാ സ്വസ്തിശബ്ദോ വഷ്ടട് കാരാ ഓംകാരപുണ്യാഹദൎമ്മക്രീയാശ്ചൈതദഷ്ടോത്തരം മംഗളാനാം ശതം ദൎശനാൽ സ്പൎശനാത് കീൎത്തനാച്ചാശുഭാനി വ്യപോഹ്യാൎത്ഥസിദ്ധിം ദിശന്ത്യുത്തമാം.

ഈ മംഗളാഷ്ടശതത്തെ കണികാണുകയോ അവയെ സ്പൎശിക്കുകയോ അവയുടെ പേർ പറകയോ ചെയ്യുന്നതുകൊണ്ടു അശുഭങ്ങൾ പോയി ഉത്തമാൎത്ഥസിദ്ധിയുണ്ടാക്കുന്നു.

അനന്തരം സ്നാനവിധിയെപ്പറയുന്നു .

“അനശ്നൻ സ്നായാത്"

ഇവിടെ അനശ്നൻ എന്നതിന്നു "താംബൂലാദ്യക്ഷയൻ "എന്നു കല്പതരുവിൽ അൎത്ഥം കല്പിച്ചുകാണുന്നു.

"നിത്യമഭ്യൂദയാൽ പൂൎവം

സ്നാതവ്യം ശുദ്ധിമിച് ഛതാ
ഏഷ സാധാരണ ധൎമ്മ

ശ്ചതുവൎണ്ണസ്യ നിത്യശഃ"












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.