ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xx


എന്നു പറഞ്ഞിരിക്കുന്നതിൽനിന്നു സ്ത്രയ്യോദയത്തിനു മുൻപുതന്നെ സ്നാനം ചെയ്തുകൊള്ളണമെന്നു സിദ്ധിക്കുന്നു.

"സതതം പ്രാതരുത്ഥായ

ദന്തധാവനപൂൎവകം
ആചരേദുഷസിസ്നാനം

തൎപ്പയേദ്ദേവമാനുഷാൻ."

എന്നു ജാബാലിവചനം കാണുന്നു.

"ചതസ്രോഘടികഃ പ്രാത

രരുണോദയഉച്യതേ
യതീനാം സ്നാനകാലസ്തു

ഗംഗാംഭഃ സദൃശഃ സ്മൃതഃ."

ഇവിടെ'യതയഃ,' എന്നതിന്നു നിയതന്മാരെന്നും 'അരുണോദയഃ, എന്നതിന്നു സന്ധ്യാപൂൎവ്വകാലമെന്നും വ്യാഖ്യാനത്തിൽ കാണുന്നു.

"ഉഷസ്യഷസി യൽസ്നാനം

ക്രിയതേനുഽദിതേ രവൌ<
br> പ്രാജാപതേന തത്തുല്യം

മഹാപാതകനാശനം."

എന്നു പരാശരവചനം കണുന്നു.

"പ്രാതൎമ്മദ്ധ്യാഹ്നയോഃ സ്നാനം

വാനപ്രസ്ഥഗഗൃഹസ്ഥയോഃ
യതേസ്രുഷവണം സ്നാനം

സകൃത്തു ബ്രമ്മചാരിണാം."

എന്നതിന്റെ വ്യാഖ്യാനത്തിൽ "സകൃദിത്യശക്തപരം" എന്നും കാണുന്നു.

"പ്രാതൎമ്മദ്ധാഹ്നയോഃ സ്നാനം

ഗൃഹസ്ഥസ്യ വിധീയതേ
ശക്തശ്ചേദുഭയം കൎയ്യാ

ദശക്തസ്ത്യാപരാഹ്നികം"

എന്നും,












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.