ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxii

ഇത്യാദിയായവയെല്ലാം സ്മൃതികൾനോക്കി ധരിച്ചുകൊള്ളേണ്ടതാകുന്നു. അനന്തരം ഭോജനവിധിയെ സംക്ഷേപേണ താഴെ ചേർത്തു കൊളളുന്നു "സായം പ്രാതരാശ്യേവ സ്യാത്." എന്നു ശ്രുതിയും, "സായം പ്രാതസ്ത്വന്നമഭി പൂജിതമനിന്ദൻ ഭുഞ്ജീത." എന്നു ഗൌതമവാക്യവും കാണുന്നു. "ആഹിതാഗ്നിരനഡ്വാംശ്ച ബ്രഹ്മചാരീ ച തേ ത്രയഃ അശ്നന്ത ഏവ സിദ്ധ്യന്തി നൈഷാം സിദ്ധിരനശ്നതാം." എന്നും, "ഗൃഹസ്ഥോ ബ്രഹ്മചാരി ച യോഽനശ്നംസ്തു തപശ്ചരേത് പ്രാണാഗ്നിഹോത്രലോപേന അവകീർണ്ണീ ഭവേത്തു സഃ." എന്നും കാണുന്നതുകൊണ്ടു ബ്രഹ്മചാരിമുതലായവരുടെ നിരാ ഹാരവ്രതം വൃർത്ഥമെന്നു സിദ്ധിക്കുന്നു. അസ്നാനഭോജനാദികളെ നിഷേധിക്കുന്നു. "അസ്നാത്വാ നൈവ ഭുഞ്ജീത അജപ്ത്വാഗ്നമഹൂയ ച പർണ്ണപൃഷ്ഠേ ന ഭുഞ്ജീത രാത്രൌ ദീപം വിനാ തഥാ." സ്നാനജപഹോമങ്ങളെല്ലാം ഭക്ഷണാൽപൂർവ്വം ചെയ്തുകൊള്ളണം. പത്രങ്ങളുടെ അന്തർഭാഗത്തല്ലാതെ പൃഷ്ഠഭാഗത്തു ഭക്ഷണം കഴി

ക്കരുതു് . രാത്രിയിൽ വിളക്കില്ലാതേയും ഭുജിക്കരുത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.