ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxvi


ഈ കഥയിൽ നിന്നും ദിവാസ്വാപത്തിന്നു സമ്പത് ക്ഷയകരത്വമുണ്ടെന്നു സിദ്ധിക്കുന്നു. വെട്ടിത്താളിതേക്കുന്നവൻ ദരിദ്രനും, പൂവ്വാങ്കുറുന്തൽ നിത്യവും ധരിക്കുന്നവൻ സമ്പന്നനും ആയിത്തീരുമെന്നുളള കേരളീയരുടെ വിശ്വാസം ശാസ്രമൂലമാകുന്നു. ഇവ ഏറക്കുറെ അനുഭവസിദ്ധമായ സംഗതികളുമാണു്. വൻ കടലാടി (അപാമാൎഗ്ഗം), മുക്കുററി (ലജ്ജാലൂ) മുതലായ ഓഷധികൾക്കും പ്രസിദ്ധമായിപ്പറഞ്ഞുവരാറുള്ള പ്രഭാവശക്തികളെ ഗ്രന്ഥങ്ങളിൽനിന്നൊ ലോകത്തിൽനിന്നൊ ധരിച്ചുകൊള്ളേണ്ടതാകുന്നു.

ആയുൎവേദാചായ്യന്മാർ പറഞ്ഞിട്ടുള്ളതെല്ലാം ആരോഗ്യത്തെമാത്രം ലക്ഷ്യമാക്കിയാണു്. ശ്രുതിസ്മൃതികളിലെ വാക്യങ്ങളിൽ അദൃഷ്ടഫലങ്ങൾ കൂടി അന്തൎഭവിച്ചിരിക്കുന്നതുകകൊണ്ടു് അവ കേവലം മനുഷ്യബുദ്ധിഗോചരമല്ല. അതുകൊണ്ടാണു് ശ്രുതിസ്മൃതി വാക്യങ്ങളെ വിശ്വസിച്ചു പ്രവൎത്തിക്കുന്നത്. ഈ പ്രകരണത്തിൽ വേദവാക്യങ്ങളുടെ ദൃഷ്ടഫലങ്ങളെമാത്രമെ ശാസ്രങ്ങളെക്കൊണ്ടു സമൎത്ഥിക്കുവാൻ വിചാരിക്കുന്നുള്ളു. ആസമൎത്ഥനോ ദൃമം കൊണ്ടു വേദവാക്യങ്ങളിൽ അന്തൎഭവിച്ച അൎത്ഥശക്തികൾ പയ്യൎവസാനിച്ചുപോയെന്നു വിചാരിക്കരുതു്. ദൃഷ്ടഫലസമൎത്ഥനമല്ലാതെ അദൃഷ്ടഫലചിന്തനം ചെയ്യുന്നില്ല. അതു മനുഷ്യസാധ്യവുമല്ല.

"ആചാൎയ്യാധീനോ ഭവ" എന്നു പറഞ്ഞിട്ടുള്ളതു മുഴുവൻ മനസ്സിലാക്കുന്നതിന്നു് ആചൎയ്യശബ്ദത്തിന്റെ അൎത്ഥംകൂടി അറിഞ്ഞിരിക്കേണ്ടതാകുന്നു.

"ആചിനോതി ഹി ശാസ്ത്രാൎത്ഥാ

നാചാരേ സ്ഥാപയത്യപി
സ്വയമാചരതേ യസ്മാ-

ദാചാൎയ്യസ്തേന കീൎത്തിതഃ.“

എന്നു പറഞ്ഞവിധത്തിൽ ഗുണപൌഷ്കലാവുംആചാരപരത്വവും മുള്ളവനാണു് ആചാൎയ്യൻ. അപ്രകാരമുള്ളആചാൎയ്യന്നു് അധീന നായിരുന്നു വേദാദ്ധ്യയനാദി ചെയ്തുകൊള്ളേണ്ടതാണെന്നു താൽ പൎയ്യം. ഖട്വാദിശയനംസുഖാവഹപദാൎത്ഥങ്ങൾക്കെല്ലാം ഉപ ലക്ഷണമാകുന്നു“. സുഖിക്കുവിദ്യയില്ല“എന്നതുസുപ്രസിദ്ധമാണല്ലൊ. വിദ്യഭ്യാസനിരതനായവൻ സുഖാനുഭോഗതൽപര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.