ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxxi


മററും ദുഷിക്കുവാൻ ഇടയുള്ളതുകൊണ്ടു വൎജ്ജൃമാക്കുന്നു. ശുക്തം ദ്വിപക്വം, പൎയ്യഷിതം മുതലായവ ശരിയായകാലത്തു ജീൎണ്ണിക്കാതെ ആദ്ധമാനാജീൎണ്ണാദിരോഗങ്ങൾക്കു കാരണമായിത്തീൎന്നേക്കാവുന്നതുകൊണ്ടും മററും അവയെ വൎജ്ജൃകോടിയിൽ ചേൎത്തിരിക്കുന്നതു യുക്തംതന്നെ.

ധൎമ്മാൎത്ഥങ്ങൾക്കു ലോപംവരാതെ ഇരിക്കുന്ന കാൎയ്യങ്ങളിൽ മാത്രമേ ചിരിക്കാവു. തദ്വൃതിരിക്തകാലങ്ങളിൽ ഹസിക്കുന്നതു പാപത്തിന്നും ആക്ഷേപത്തിന്നും, കാരണമായിത്തീരു ന്നതുകൊണ്ടു പരിഹരിക്തേണ്ടതാണ്. ചിരിക്കുന്നതായാൽ തന്നെ ഉറക്കെച്ചിരിക്കരുതു. പൊട്ടിച്ചിരിക്കുന്നതു ഹന്വസ്ഥികളൂടെ ബന്ധശൈഥിലൃത്തിനും അദ്ദിതരോഗത്തിനും കാരണമായി ത്തീരാവീന്നതുകൊണ്ടാണു് "നോച്ചൈഹസേത്"എന്നു വിധിച്ചിരിക്കുന്നതു്.

"നാസംവൃതമുഖഃ കുൎയ്യാത്
ക്ഷുതിഹാസൃവിജൃംഭണം."

എന്നു് അഷ്ടാഗ്രഹൃദയത്തിലും കാണുവന്നു.

പൂൎവകാലങ്ങളിൽ നദീതടാകങ്ങളിൽ ഏകകാലത്തു ബഹുജനങ്ങൾ സ്നാനം ചെയ്യുക പതിവായിരുന്നു. അവരിൽ ഒരുവൻ വിവസനനായിട്ടു സ്നാനംചെയ്യുന്നതു മററുള്ളവൎക്ക് ഉദ്വേഗജനകമായി ത്തിരുന്നതാണു്. ദിഗംബരനായി സ്നാനം ചെയ്യുന്നതു ശൈതൃബാധകൂടി പലപ്പോഴും കാരണമായിത്തീരാവുന്നതുകൊണ്ടു അതിൻറ നിഷെധം ഉപപന്നംതന്നെ. കുളിക്കുന്നതും ഉറങ്ങുന്നതും വസ്രാച്ഛാദനംചെയ്തുവേണമെന്നു പറഞ്ഞിട്ടുള്ളതു് ആരോഗൃരക്ഷാൎത്ഥവും മററുള്ളവൎക്കു വൈരസൃം തോന്നാതിരിക്കുന്നതിന്നുമാകുന്നു.

പരന്മാൎക്കു് അപ്രീതികരങ്ങളായ വാക്കുകളെ പറയരുത്."

കാലേ ഹിതം മിതം ബ്രൂയാ-
ദവാസംവാദി പേശലം"

എന്നു ശാസ്രം കാണുന്നു.

"ജിഹ്വാഗ്രേ വൎത്തതേ ലക്ഷ്മീഃ

ജിഹ്വാഗ്രേ മിത്രബാന്ധവാഃ
ജിഹ്വാഗ്രേ ബന്ധനപ്രാപ്തി-

ജിഹ്വാഗ്രേ മരണം ധ്രവം."












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.