ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxxiii


കാരണമായിത്തീരുന്നതുകൊണ്ടു് അവയെ പരിഹരിച്ച് ആരോഗൃം നിലനിൎത്തുന്നതിനും ജനവാദകലഹാദിവൎജ്ജനം വിധിക്കപ്പെട്ടിരിക്കുന്നു.

ആരോഗൃത്തെ സംരക്ഷിച്ചും മനസ്സിനെ നിയന്ത്രണം ചെയ്തും ധൎമ്മമാൎഗ്ഗത്തിൽ സഞ്ചരിച്ചു വേദവിധികളെനിഷ്കാമമായി അനുഷ്ഠിക്കുന്നതു് ഇഹപരലോകങ്ങളിൽ സുഖാനുഭൂതിക്കു കാരണമായിത്തീരുന്നതാണ്. അതിന്റെ വിധിനിഷേധങ്ങളെ പ്രൈഷം ഉദ്ബോധിപ്പിക്കുന്നു. അതിൻറ ദൃഷ്ടഫലങ്ങളെ ക്കുറിച്ചു വിചിന്തനംപെയ്തു. അദൃഷ്ടഫലങ്ങളെ വിചിന്തനം ചെയ്യുന്നതു് അസാദ്ധൃമാകയാൽ വേദമാതാവിനെ വിശ്വസിച്ചു പ്രവൎത്തിക്കുന്നതുതന്നെ ശോഭനമായിട്ടുള്ളതു്.

കേരളബ്രാഫ്മണരുടെ ഇടയിൽ അനുഷ്ഠിച്ചുപോരുന്ന ബ്രഫ്മചാരിവ്രതവും സ്നാതകവ്രതവും ഈ ഗ്രന്ഥത്തിൽ വിധിച്ചിരിക്കുന്ന പ്രൈഷമനുസരിച്ചാകുന്നു. ആദൃപ്രകരണത്തിലെ പന്ത്രണ്ടും, രണ്ടാംപ്രകരണത്തിലെ ഇരുപതും ഉൾപ്പടെയുള്ള മുപ്പത്തിരണ്ടു പ്രൈഷങ്ങളെകൊണ്ടു ബ്രഫ്മചാരിസ്നാതകപ്രകരണങ്ങൾ സമ്പൂൎണ്ണമായി. ഈ രണ്ടു വ്രതങ്ങളും കേരളത്തിൽ ബഹുനിഷ്കൎഷയോടുകൂടി അനുഷ്ഠിച്ചുപോന്നിരുന്നു. വ്രതകാലത്തു് അനുഷ്ഠിക്കുന്ന ഈ വിധികളെവളരെ ഗോപൃമായിക്കരുതിപ്പോന്നിരുന്നു. അപൌരുഷേയമായ വേദവിധികളിൽ അന്തർഭവിച്ചിരിക്കുന്ന തത്വങ്ങളേ യഥാമതി വെളിപ്പെടുത്തുവാൻ ഉത്സാഹിച്ചിട്ടുള്ളതു് അവയുടെ ഗൌരവത്തെ ഉദ് ബോധിപ്പിക്കണമെന്നുള്ള വിചാരത്തോടുകൂടിയാകുന്നു. പ്രൈഷങ്ങളെക്കുറിച്ച് എത്രതന്നെ എഴുതിയാലും അവസാനിക്കുന്നതല്ല. സകലശാസ്രതത്വങ്ങളും ഇവയിലന്തൎഭവിച്ചിരിക്കുന്നതുകൊണ്ടു് അവയുടെപ്രഭാവം കേവലം അചിന്തൃംതന്നെ. കാലാഗതിവശാൽ ആൎക്കെങ്കിലും ഈ വിഷയത്തിൽ അനാദരമണ്ടായിടണ്ടെങ്കിൽ അതിനെക്കുടി പരിഹരിച്ചാൽ കൊള്ളാമെന്നു വിചാരമില്ലാതില്ല. ദുരവഗാഹമായ പ്രൈഷത്തിന്റെ നാനാമഖമായ ആശയവൈപലൃം ഭാഷ്യത്തിൽ വൃക്തമായിക്കാണിച്ചിട്ടുണ്ടു്. ഇപ്രകാരം ഒരുഭാഷൃത്തിൻറ സഹായംകൂടാതെ പ്രൈഷത്തിന്റെ അൎത്ഥവാബോധം ഉണ്ടാവുന്നതല്ല ഈ ഭാഷൃകാരനെക്കുറിച്ചു് അന്വേഷിച്ചറിഞ്ഞ വിവരംകൂടി താഴെ ചേൎത്തുകൊള്ളുന്നു.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.