ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxxiv


കേരളത്തിൽ വൈദികന്മാർ ആറു പേരാണല്ലൊ ഉള്ളത്. അവരിൽ തൈക്കാടും, ചെറുമുക്കും ബ്രിട്ടീഷുമലബാറിലും, കപ്ളിങ്ങാടും, പന്തലും, പെരുംമ്പടപ്പും, കൈമുക്കും കൊച്ചിയിലുമാണ്. ബ്രിട്ടീഷിലുള്ള വൈദികന്മാർ ഋഗ്വേദികളും ശേഷം കൊച്ചിയിലുള്ള നാലു വൈദികൻമാരും യജുൎവേദികളുമാകുന്നു. തൈക്കാട്ടു വൈദികൻ തിരുനാവായ വാദ്ധ്യാന്റെ ഓതിയ്ക്കനാണ്. വൈദികൻ ഓതിയ്ക്കനാകുന്നതുപോലെ ഓതിയ്ക്കൻ വൈദികനാകുന്നതല്ല എന്നു ധരിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ തിരുനാവായ വാദ്ധ്യാന്റെ ഒരു ശ്രാദ്ധം നടത്തുന്നതിനു തൈക്കാട്ടു് ഇല്ലത്തു നമ്പൂരിമാരാരുംതന്നെ സമീപത്തിലില്ലായിരുന്നതുകൊണ്ടു യുവാവായ തൈക്കാട്ടു നീലകണ്ഠൻനമ്പൂരിതന്നെ അവിടെ ചെന്നു ചേരുന്നതിനു നിൎബന്ധിതനായി. ​എന്നാൽ നീലകണ്ഠൻ നമ്പൂരിക്കു വൈദികവിധികളിൽ ഒന്നും തന്നെ പരിചയമില്ലാതിരുന്നതുകൊണ്ടു പോകുന്നകാർ യ്യത്തിൽതന്നെ വളരെ വൈമനസ്യം ഉണ്ടായി. ഗത്യന്തരമില്ലാഞ്ഞതിൽ പോയി ശ്രാദ്ധകൎമ്മവും ഒരുവിദത്തിൽ നിൎവഹിച്ചു. എങ്കിലും അദ്ദഹം അവിടെ ഉണ്ടായിരുന്ന ഉണ്ണിനമ്പൂരിമാരുടെ പരിഹാസപാത്രമായിത്തീരാതിരുന്നില്ല. അന്നു് ഇരുട്ടിയശേഷമെ അവിടെനിന്നു് അദ്ധേഹത്തിനു് ഇല്ലത്തേക്കു പുറപ്പെടുവാൻ സാധിച്ചുള്ളു. ഇരുട്ടും മഴയും വളരെ ശല്യപ്പെടുത്തിയെങ്കിലും ഒരു കണക്കിൽ തോണി കയറി മദ്ധ്യേയുള്ള നദികടന്നു ഷാരിക്കൽക്ഷേത്രനു സമീപമുള്ള പിഷാരത്തു ചെന്നുചേൎന്നു. മഴനനഞ്ഞു ചേറുംപുരണ്ടു കഷ്ടപ്പെട്ടുചെന്ന നമ്പൂരിയുടെ തത്കാലാവസ്ഥ ഭാൎയ്യയായ പിഷാരസ്യാരുടെ മനസ്സിൽ അന്യഥാശങ്കയെ ഉണ്ടാക്കിത്തീൎത്തു. അദ്ധേഹത്തിന്റ വാക്കിനെ ഒന്നുംതന്നെ അവർ വിശ്വാസിച്ചില്ല. വൈദ്യകകൎമ്മങ്ങൾ നടത്തുവാൻ പരിചയമില്ലാത്ത നമ്പൂരി ശ്രാദ്ധത്തിനുപോയെന്നുപറഞ്ഞാൽ വിശ്വസിക്കുമോ. ശ്രാദ്ധത്തിനു കൊടുത്ത അട തോണിയിൽ വച്ചു മറന്നു പോയതുകൊണ്ട് തെളിവു ഹാജരാക്കുന്നതിനും അദ്ധേഹത്തിന്നു സാധിച്ചില്ല. രാത്രി ശിവരാത്രിയായിത്തന്നെ കഴിഞ്ഞുകൂടി. പിറ്റേദിവസം കാലത്തു കുളിച്ചു നമ്പൂരി ചൊവ്വരത്തു ദക്ഷിണാമൂൎത്തിക്ഷേത്രത്തിൽ ചെന്നസമയം പിഷാരസ്യാരും കുളികഴിഞ്ഞു തൊഴുവാൻ ചെന്നിട്ടുണ്ടായിരുന്നു. തലേന്നാളത്തെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.