ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxxvi


റായപ്പോൾ വെളുത്തോടസ്സുനമ്പൂരിയുടെ ഇല്ലത്തുനിന്നും മത്ത് എടുത്തു. ഒരു തലമുറയ്ക്ക് ൩൩ സംവത്സരം വച്ചു കണക്കാക്കുന്നതായാൽ തന്നെ യോഗിയാരു ജീവിച്ചിരുന്ന കാലം എകദേശം ൨ ൩ ൧ -- സംവത്സരങ്ങൾക്കുമുമ്പാണെന്നു സിദ്ധിക്കും. അപ്പോൾ യോഗിയാരു ജീവിച്ചിരുന്നകാലം ഉദ്ദേശം ൮൦൦ --നും ൮൮൦--നും മദ്ധ്യേ എന്നുതന്നെ വന്നുകൂടുന്നു. അതിൽനിന്നു ഭാഷ്യത്തിന് ഇപ്പോൾ ഏകദേശം ൨൩൦ കൊല്ലത്തെ പഴക്കമുണ്ടെന്നും അനുമാനിക്കാവുന്നതാണ്. യോഗിയാരു ജീവിച്ചിരുന്നകാലം കുറെക്കൂടി പ്രാചീനമാണന്നു കേൾവി ശരിയാണെങ്കിൽ ഒരു തലമുറയ്ക്ക് ഇവിടെ ൫൦ സംവത്സരംവച്ചു കണക്കാക്കേണ്ടതായി വരുന്നു. യോഗിയാരുടെ കൃതികളായ "ആചാരം" "ചടങ്ങ്," , "പ്രായശ്ചിത്തം" മുതലായ ഗ്രന്ഥങ്ങളെല്ലാം നമ്പൂരിമാരുടെ ഇടയിൽ ഇന്നും ധാരാളം പ്രചാരമുളളവയാണ്. ഭാഷ്യം സമഗ്രമാക്കിയ ചെറുമുക്കുവൈദികൻ പരമേശ്വരൻ നമ്പൂരി യോഗിയാരുടെ സമകാലികനായിരുന്നതുകൊണ്ട് ഭാഷൃപുരാണം കാലതാമസം കൂടാതെതന്നെ നിൎവഹിച്ചതായി വിചാരിക്കാവുനനതാണ്.

കിടങ്ങൂർ നെല്ലിപ്പുഴ കല്ലംപിളളി ബ്രഹ്മശ്രീ പത്മനാഭൻ നമ്പൂരി അവൎകളുടെ ഇല്ലത്തു നിന്നു കിട്ടിയ ഒരു പ്രാചീനഗ്രന്ഥം മാത്രമാണ് ഈ പുസ്തകത്തിൻറെ ആദൎശം. ഈ ഗ്രന്ഥത്തിൽ പ്രൈഷവും ഭാഷ്യവും ക്രമം തെറ്റിയാണ് എഴുതിച്ചേൎത്തിട്ടുണ്ടായിരുന്നത്. പഴക്കംകൊണ്ട് പൊടിഞ്ഞും ദ്രവിച്ചും പോയിട്ടുളള താളിയോലഗ്രന്ഥത്തിലെ വിഷയങ്ങളെ ക്രമപ്പെടുത്തി ശരിയാക്കുന്നതിന് വളരെ ക്ലേശം സഹിക്കേണ്ടിവന്നു. ഭാഷ്യത്തിൽ ഉദ്ധരിച്ചുചേൎത്തിട്ടുളള ചില പദ്യങ്ങളും മറ്റും അച്ചടിച്ച പുസ്തകങ്ങളിൽ പാഠവ്യത്യാസങ്ങളോടുകൂടിയാണ് കാണുന്നത്. എന്നാൽ ഗ്രന്ഥത്തിൽ കണ്ടവയ്ക്ക് ഏതുപ്രകാരമെങ്കിലും അൎത്ഥം കല്പിക്കുവാൻ സാധിക്കുന്നതായി വരുന്ന അവസരങ്ങളിൽ ആ പാഠങ്ങളെ ഭേദപ്പെടുത്താതെ അപ്രകാരം തന്നെ ചേൎത്തിട്ടുണ്ട്. രണ്ട് ഉദാഹരണങ്ങൾ താഴെ ചേൎക്കുന്നു.

"വിദ്യാഹ വൈ ബ്രാഹ്മണമാജഗാമ

ഗോപായ മാം ശേവധിഷ്ടേഹമസ്മി
അസൂയകായാനൃജവേഽയതായ

ന മാ ബ്രൂയാ വീൎയ്യവതീ യഥാസ്യാം.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.