ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxxvi


യമേവ വിദ്യാച്ഛുചിമപ്രമത്തനം

മേധാവിനം ബ്രഹ്മചൎയ്യോപപന്നം
യസ്തേന ദ്രുഹ്യേത് കതമച്ച നാഹം

തസ്മൈ മാ ബ്രൂയാ നിധിപായബ്രഹ്മൻ."

എന്ന ഋക്കുകളെ

"വിദ്യാഹ വൈ ബ്രാഹ്മണമാജഗാമ

ഗോപായ മാം ശേവധിഷ്ടേഹമസ്മി
അസൂയകായാനൃജവേ ശഠായ
മാ മാ ബ്രൂയാ വീൎയ്യവതീ തഥാ സ്യാം
യമേവ വിദ്യാശ്രുതമപ്രമത്തം
മേധാവിനം ബ്രഹ്മചൎയ്യോപപന്നം
അസ്മാ ഇമാമുപസന്നായ സമ്യക

പരീക്ഷ്യ ദദ്യാദ്വൈഷ്ണവീമാത്മനിഷ്ഠാം."

എന്ന പ്രകാരം അച്ചടിച്ചിട്ടുള്ള മുക്തികോപനിഷത്തിൽ കാണുന്നു. ഗ്രന്ഥപാഠത്തിന് ഒരുവിധം അൎത്ഥം പറയുവാൻ സാധിക്കുന്നതുകൊണ്ടു് ഇവിടെ പുസ്തകങ്ങളിൽ കണ്ട പാഠങ്ങളെ സ്വീകരിച്ചിട്ടില്ല. ഇതുപോലെ അനേകം ഉദാഹരണങ്ങളെ ഉദ്ധരിച്ചു ചേൎക്കുവാൻ സാധിക്കുമെങ്കിലും വിസ്തരഭയാൽ അതിനായി തുനിയുന്നില്ല. വായനക്കാർ അവയെല്ലാം സ്വയം ഊഹിച്ചറിഞ്ഞുകൊള്ളേണ്ടതാകുന്നു.

പഠിക്കുന്നവരുടെ സൌകൎയ്യം ഉദ്ദേശിച്ചു പ്രൈഷങ്ങളെല്ലാം അതാതുപ്രകരണത്തിന്റെ ആദ്യംതന്നെ ചേൎത്തിട്ടുണ്ട്. അവതാരിക ഇല്ലാതിരുന്ന ദിക്കുകളിൽ യുക്തം പോലെ എഴുതിച്ചേൎക്കുകയും, ഭാഷ്യത്തിൽ ഉദ്ധരിച്ചുചേൎത്തിട്ടുള്ള പദ്യങ്ങളേയും മറ്റും യഥാമതി ശരിപ്പെടുത്തിയും, പ്രകരണങ്ങളുടെയും പ്രൈഷത്തിന്റെയും പൌൎവ്വാപൎയ്യമനുസരിച്ചുക്രമപ്പെടുത്തുകയും പൊടിഞ്ഞുപോയ ഭാഗങ്ങളെ ഉചിതമായ വിധത്തിൽ പൂരിപ്പിക്കുകയും ചെയ്തു സമഗ്രമാക്കി ഈ ഗ്രന്ഥത്തെ ഇദംപ്രഥമമായി അച്ചടിപ്പിച്ച് സജ്ജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

തിരുവനന്തപുരം,
൨൭ - ൩ ൩ ൧൧ ൦ ൨.

കെ. ശങ്കരമേനോൻ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.