ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രൈഷം

(ഭാഷ്യഭ്രഷിതം)


ബ്രഹ്മചാരിപ്രകരണം.


൧. ബ്രഹ്മചാര്യസി.
൨. സമിത ആധേഹി.
൩. അപോശാന.
൪. കൎമ്മ കുരു.
൫. മാ ദിവാ സ്വാപ് സിഃ.
൬. ബ്രഹമചാരീ ഭവ.
൭. ആചാൎയ്യാധീനോ ഭവ.
൮. ആചാൎയ്യാദീനോ വേദമധീശഷ്വ.
൯. പ്രശാന്തോ ഭവ.
൧൦. അധശ്ശായി ഭവ.
൧൧.ദണ്ഡമേഖലാജടാധാരീ ഭവ.
൧൨. സ്ത്രിനൃത്തഗന്ധമാല്യവൎജ്ജി ഭവ. (പ്രൈഷം).
ഭാഷ്യം.

"അഷ്ടവൎഷം ബ്രാഹ്മണമുപനയിത" എന്ന വിധിക്കുതക്കവണ്ണം ആചാൎയ്യൻ ഉപനയനത്തെചെയ്തു് ഉപനീതധൎമ്മങ്ങളായിരിക്കുന്ന യമനിയമങ്ങളെ അനുശാസിക്കയാണ് ചെയ്തതതു് ബ്രഹ്മചാരിപ്രൈഷത്തെക്കൊണ്ട്. അവിടെ നടേധൎമ്മപ്രാപ്തിക്കു നിമിത്തമായിരിക്കുന്ന ബ്രഹ്മചാരിത്വത്തെ അനുവദിക്കുന്നു, "ബ്രഹ്മചാൎയ്യസി" എന്ന ഭാഗത്തെക്കൊണ്ടു്.

൧. ബ്രഹ്മചാൎയ്യസി.

ബ്രഹ്മചാരിയായി ഇപ്പോൾ നീയു്. ബ്രഹ്മശബ്ദത്തെക്കൊണ്ടു സാംഗമായിരിക്കുന്ന വേദം ഇവിടെ വിവക്ഷിതമായതു്.

"ബുഹത്വാദ് ബൃഹണത്വാദ്വാ
ബ്രഹ്മ വേദോ ഭിധീയതേ." *

* "അനന്താ വൈ വേദാഃ." എന്നു ശ്രുതി.

G.P.T.1002. 1,000. 8-4-102, B.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.