ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4
പ്രൈഷം:

"തത്ര യദ് ബ്രഹ്മന്മാസ്യ

മൌഞ്ജീബന്ധനചിഹ്നിതം,
തത്രാസ്യ മാത് സാവിത്രീ
പിതാ ത്വാചാൎയ്യ ഇഷ്യതേ.
വേദപ്രദാനാദാചാൎയ്യം

പിതരം പരിചക്ഷതേ."

എന്നു വചനമുണ്ടാകയാൽ. മാതാപിതാക്കന്മാർ പാഞ്ചഭൌതികമായിരിക്കുന്ന ദേഹത്തെയല്ലോ ഉണ്ടാക്കി, ആകയാലത് അനിത്യമായയിരിപ്പോന്ന്.

"ശരീരമേവ മാതാ പിതരാവജനയതാം."


ശീൎയ്യതേ എന്നിട്ടല്ലോ ശരീരമെന്ന നാമമുണ്ടായി.

"തദശീൎയ്യതാശാരീതി തച്ഛരീരമഭവൽ
തച്ഛരീരസ്യ ശരീരത്വം."

എന്നു വചനമുണ്ടാകയാൽ. ആചാൎയ്യൻ ബ്രഹ്മജന്മത്തെയല്ലോ ഉണ്ടാക്കി. ആ ജന്മം ശ്രേഷ്ഠമായി നിത്യമായി ഇരിപ്പോന്ന്.

"സ ഹി വിദ്യാതസ്തം ജനയതി തച്ഛ്രേഷ്ഠം ജന്മ."

"ആചാൎയ്യസ്തസ്യ യാം ജാതിം
വിധിവദ്വേദപാരഗഃ
ഉല്പാദയതി സാവിത്ര്യാ

സാ നിത്യാ സാf ജരാമരാ."


ഇത്യാദിവചനമുണ്ടാകയാൽ. എന്നിട്ട് ഉല്പാദകനാകുന്ന പിതാവിനേക്കാട്ടിൽ, ബ്രഹ്മദനാകുന്ന പിതാവത്രേ ശരീയാനാകുന്നത്.

"ഉല്പാദകബ്രഹ്മദാതോ--

ൎശരീയാൻ ബ്രഹ്മദഃ പിതാ,
ബ്രാഹ്മം ജന്മ ഹി വിപ്രസ്യ

പ്രേത്യ ചേഹ ച ശാശ്വതം."

എന്നു വചനമുണ്ടാകയാൽ. എന്നാൽ സൎവപുരുഷാൎത്ഥസാധനക്ഷമമായിരിപ്പോന്ന് ഈ ബ്രഹ്മജന്മം; അതിനെ പ്രാപ്തനായി എന്നാകിലുമാം "ബ്രഹ്മചാൎയ്യസി" എന്നതിനു താൽപൎയ്യം. എന്നിയേ "ബ്രഹ്മചാൎയ്യസി" എന്നതിനു് ബ്രഹ്മചൎയ്യാശ്രമത്തെ പ്രാപ്തനായി ഇപ്പോൾ നീ എന്നാകിലുമാമൎത്ഥം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.