ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബ്രഹ്മചാരിപരിചരണം.‌
5

"ബ്രഹ്മചാരീ ഗൃഹസ്ഥശ്ച

വാനപ്രസ്ഥോ യതിസ്തഥാ
ഏതേ ഗൃഹസ്ഥപ്രഭവാ

ശ്ചത്വാരഃ പ്രഥഗാശ്രമാഃ."


ബ്രഹ്മചാരി, ഗൃഹസ്ഥൻ, വാനപ്രസ്ഥൻ, സന്യാസി എന്നിങ്ങനെ നാലാശ്രമങ്ങളല്ലോ ഉള്ളു. അവിടെ ബ്രഹ്മചാരി രണ്ടു പ്രകാര​മുണ്ട്. ഉപകൂൎവാണകനും, നൈഷ്ഠികനും എന്നിങ്ങനെ. ബ്രഹ്മചൎയ്യാശ്രമത്തെക്കൊണ്ടുതന്നെ ആത്മാവിന്റെ നിഷ്ഠയെ ചെയ്യുന്നു എന്നിട്ടു "നൈഷ്ഠികനാകുന്നു.

നൈഷ്ഠികോ ബ്രഹ്മചാരീ തു

വസേദാചാൎയ്യസന്നിധൌ,
തദഭാവേfസ്യ തനയേ
പത്ന്യാം വൈശ്വാനരേ പി വാ.
അനേന വിധിനാ ദേഹം
സാധയൻ വിജതേന്ദ്രിയഃ
ബ്രഹ്മലോകമവാപ്നോതി

ന ചേഹാ ജായതേ പുനഃ."

ഇങ്ങനെയുള്ള നൈഷ്ഠികന്റെ വിധി. ഉപകുൎവാണകനാകുന്ന ആശ്രാമാന്തരപ്രാപ്തിയിലേക്കു് ഉപകരിക്കുന്നു. എന്നിട്ടു് ആശ്രാമാന്തരപ്രാപ്തിയിങ്കൽ സമുച്ചയവും വികല്പവും ആയിട്ടു രണ്ടു പക്ഷമുണ്ട്.

"ബ്രഹ്മചൎയ്യം പരിസമാപ്യഗൃഹീ ഭവേദ്,

ഗൃഹീ ഭൂത്വാ വനീ ഭവേൽ,

വനീ ഭൂത്വാ പ്രവ്രജേൽ."


എന്നിങ്ങനെ സമുച്ചയപക്ഷം.
"ചത്വാര ആശ്രമാഃ ബ്രഹ്മചാരിഗൃഹസ്ഥവാനപ്രസ്ഥ-
പരിവ്രാജകാഃ. തേഷാം വേദമധീത്യ വേദൌ വേദാൻ വാ
വിചീൎണ്ണബ്രഹ്മചൎയ്യോ യമിച്ഛേത്തമാവസേൽ." ഇങ്ങനെ വികല്പപക്ഷബ്രഹ്മചൎയ്യം. 'പരിസമാപ്യ' എന്നും, "വിചീൎണ്ണബ്രഹ്മചൎയ്യഃ" എന്നുമുണ്ടാകയാൽ രണ്ടുപക്ഷത്തിലും, ബ്രഹ്മചൎയ്യാനന്തരമേ ആശ്രമാന്തരപ്രാപ്തിയാവൂ എന്നുവരും. എന്നതുകൊണ്ടു രണ്ടുപക്ഷത്തിങ്കലും അവശ്യം പ്രഥമാനുഷ്ഠേയം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.