ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
iv "തവ്യത്തവ്യാനീയരഃ"


എന്ന സൂത്രംകൊണ്ടു വിധിച്ചിരിക്കുന്ന തവ്യത്പ്രത്യയവും, തവ്യ- പ്രത്യയവും, അനീയർ പ്രത്യയവും കൃത്യപ്രയങ്ങളാണു. തവ്യത് തവ്യ എന്ന കണ്ടു പ്രത്യയങ്ങൾക്കും രൂപത്തിൽ ഭേദമില്ലെങ്കിലും വേദത്തിൽ സ്വരനിബന്ധനമായ ഭേദം കാണപ്പെടുന്നു. ലോകു വ്യവഹാരത്തിൽ തവ്യം മാത്രമേ ഉപയോഗിക്കാറുള്ളു.

“അചോ യത്."

എന്ന സൂത്രംകൊണ്ടു സിദ്ധക്കുന്ന യത്പ്രത്യയവും

"ഋഹലോൎണ്യത്"

എന്ന സൂത്രത്തിലെ യത്പ്രത്യയവും

"ഏതിസ്തുശാസപൃദൃജ്ഉഷഃ ക്യപ്."

എന്നാദിയായ സൂത്രങ്ങളെക്കൊണ്ടു വിദിക്കപ്പെട്ടിട്ടുള്ള ക്യപ് പ്രത്യയവും അവസാനത്തിൽ യപ്രത്യയമായി പരിണമിക്കുന്നതു കൊണ്ടു തവ്യപ്രവ്യയം,അനീയൎപ്രത്യയം, യപ്രത്യയം എന്നിവ മൂന്നുംതന്നെ ക്യത്യപ്രത്യയങ്ങളെന്നു വന്നുക്രുടുന്നു. ഇതുകൊണ്ടാണു് ലിങ്ങും, ലോട്ടം മുന്നു കൃത്യപ്രത്യയങ്ങളും വിദ്ധ്യൎത്ഥത്തെക്കുറിക്കു മെന്നു മുൻപു പറഞ്ഞതു്.

സ്പഷ്ടപ്രതിപത്തിക്കുവേണ്ടി കൃഞ്ധാതുവിന്റെ വിധിരൂപങ്ങളെ താഴെ ചേൎക്കുന്നു.

കുൎയ്യാത്—കുൎവീത— (ലിങ)

കരോതു, കുരുതാൽ— കുരുതം (ലോട്ടു്).
തൎത്തവ്യം.—(തവ്യപ്രത്യയം)
കരണീയം—(അനീയൎപ്രത്യയം)
കാൎയ്യം—‌(ണുയത്പ്രത്യയം)

കൃത്യം—(ക്യപ് പ്രത്യയം)

ഈ അഞ്ചു രൂപങ്ങളും പ്രേരണാൎത്ഥത്തെക്കുറിക്കുന്നു. വിധിപരമായിട്ടുള്ളവയെല്ലാം ഈ അഞ്ചാലൊരു പ്രകാരത്തിൽ തന്നെ നിൎദ്ദേശിച്ചു കൊള്ളേണ്ടതാന്നു്.

"അഭ്യംഗമാചരേന്നിത്യം"— ലിങ്-പരസ്മൈപദം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.