ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാസമാത്രം അനിഗൃഹീതേന്ദ്രിയന്മാർക്ക് സംഭാവിതമെന്നി ട്ട്, തൽസംഭാവനയിങ്കൽ വാഗ്വിലത്തെ നിരോധനം ചെയ്തിട്ടു ഹസിച്ചുകൊള്ളണം. ന നഗ്നഃ സ്നായാൽ. നഗ്നനായിട്ടു സ്നാനംചെയ്യൊല്ലാ. നഗ്നൻ=വിവസനൻ, ഇവിടേക്കു ശ്രുതിയുമുണ്ട് നാപ്സു മൂത്രപുരീഷം കുർയ്യാൽ , ന നിഷ്ഠീവേൽ, ന വിവസനഃ സ്നായാൽ, ഗുഹ്യോ വാ ഏഷോഽഗ്നിഃ." എന്നിങ്ങനെ. ഈ ശ്രുതിയെ അനുസരിച്ച് സ്മൃതികളുമുണ്ട് "ന സ്നായാന്ന സ്വപേന്നഗ്ന." "ന നഗ്നഃ സ്വപേൽ, സ്നായാദ്വാ." ഇത്യാദി. ഇവിടത്തെ സ്നാനശബ്ദം ജലപ്ര വേശത്തിന്നുകൂടെ ഉപ ലക്ഷണം. മൻ, ശുക്താ വാചോ ന ഭാഷേത.

ശുക്തകളായിരിക്കുന്ന വാക്കുകളെ വദിക്കൊല്ലാ. ശുക്തകൾ=പരന്മാർക്ക് അപ്രീതികാരികളായിരിക്കുന്നവറ്റ. ഇവിടെ ബൗധായനവചനവുമുണ്ട് "ശുക്തരൂക്ഷാ രുഷാ വാചോ ന ബ്രൂയാൽ." എന്നിങ്ങനെ. ഉക്തമായിരിക്കുന്ന അർത്ഥത്തിങ്കൽ വിശേഷ ത്തെ ചൊല്ലുന്നു സ്മൃത്യന്തരത്തിങ്കൽ, "നാകസ്മാദപ്രിയം വദേൽ." എന്നിങ്ങനെ. അഹേതുവായിട്ട് അപ്രിയത്തെ വദിക്കൊല്ലാ. സുതശിഷ്യാദ്യനുശാസനത്തിങ്കൽ അപ്രിയവചനം ദോഷത്തി നായിക്കൊണ്ടു ഭവിക്കുന്നുവല്ല എന്നു താൽപര്യ്യം. "ന നിന്ദാതാഡനേ കുർയ്യാൽ സുതം ശിഷ്യം ച താഡയേൽ." എന്നിടത്തെ ചശബ്ദം നിന്ദാസമുച്ചയാർത്ഥം. "ചശബ്ദാന്നിന്ദേച്ച." എന്നിങ്ങനെ വിശ്വരൂപ'വചനമുണ്ടാകയാൽ.

  • യാജ്ഞവൽകൃസ്മൃതിയൂടെ

സുപ്രസിദ്ധവ്യാഖ്യാതാവു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.