ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനവാദം കലഹാംശ്ച വർജ്ജയേൽ. ജനവാദത്തേയും കലഹങ്ങളേയും വർജ്ജിക്കണം. ജനവാദം = ജനപദവാദം. ജനപദമെന്നാൽ പുരഗ്രാമവ്രജാകരങ്ങൾ. അവറ്റിൻറെ ഗുണദോഷകീർത്തനങ്ങളെ ചെയ്യൊല്ലാ. കിംവദന്തീ പ്രിയനായിട്ടു ഭവിക്കൊല്ലാ. ഇവിടെ കൗഷീതകിവചനവുമുണ്ടു് "നേതിഹേതിഹഃ" എന്നിങ്ങനെ. എന്നാലുക്തങ്ങളായിരിക്കുന്ന യമനിയമങ്ങളെ പരിപാലിച്ചിരുന്നു്, ധർമ്മാർത്ഥകാമമോക്ഷങ്ങളെ ലഭിച്ചുകൊള്ളണം എന്നു് ആചാര്യ്യൻ പ്രൈഷത്തെക്കൊണ്ടു ചൊല്ലി.

ശുഭം ഭൂയാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.