താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/11

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകൃതി ശാസ്ത്രം

1. ഭക്ഷണം

പലതരം ഭക്ഷണപദാർത്ഥങ്ങൾ: ഒരു തീവണ്ടി എഞ്ചിനോ, മോട്ടോർ യന്ത്രത്തിന്നോ വ്യാപരിക്കുവാനുള്ള ശക്തിയെവിടെനിന്നാണ് കിട്ടുന്നത് ? തീവണ്ടി എഞ്ചിനു പ്രവർത്തിക്കണമെങ്കിൽ കൽക്കരിയോ വിറകോ കത്തിച്ചു ആ ചൂടുകൊണ്ടു വെള്ളം തിളയ്ക്കുമ്പോൾ ഉണ്ടാ വുന്ന നീരാവി വേണം. മോട്ടോർ കാർ ഓടുന്നതിന്നു പെട്രോൾ ഒഴിക്കുന്നതു കണ്ടിട്ടില്ലേ? നാമും ഒരുതരം യന്ത്ര ങ്ങളാണ്. നമുക്ക് പ്രവൃത്തി ചെയ്യാനുള്ള ശക്തി കിട്ടു ന്നതു നാം കഴിക്കുന്ന ഭക്ഷണത്തിൽനിന്നാണ്. അതിനാൽ ഒന്നാമതായി ഭക്ഷണം നമുക്കു പ്രവൃത്തിചെയ്യാനുള്ള ശക്തി ലഭിക്കുവാനാണ് എന്നു ഗ്രഹിക്കാമല്ലോ.എന്നാൽ നാം ചില കാര്യങ്ങളിൽ യന്ത്രങ്ങളോടു സമമാണെങ്കിലും വേറെ ചില കാര്യങ്ങളിൽ യന്ത്രങ്ങളിൽനിന്നു വ്യത്യാസപ്പെട്ടിട്ടാണിരിക്കുന്നത്. യന്ത്രത്തിന്നു തന്നെത്താൻ വലുതാവാൻ കഴിയുകയില്ല. ഒരു യന്ത്രം പ്രവൃത്തിച്ചുകൊണ്ടിരിക്കുമ്പോൾ തേമാനം ഉണ്ടാ വുകയും ഇടയ്ക്കിടെ അതിന്റെ ഭാഗങ്ങൾ പുതുക്കേണ്ടുന്ന ആവശ്യം നേരിടുകയും ചെയ്യുന്നു. പക്ഷെ നാം ഭക്ഷണം