താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/17

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദീപനാവയവങ്ങളും ദീപനവും 7 എന്ന സഞ്ചിയിൽ നിറയ്ക്കുന്നു. ഈ സഞ്ചിയിൽ നിന്നു പിത്തക്കുഴൽ വഴിയായി പിത്തം ചെറുകുഴലുകൾ തുടങ്ങുന്ന ഭാഗത്തു ചേരുന്നു.

ആമാശയത്തിന്നും കുടലുകൾക്കും മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ക്ലോമം എന്ന വേറൊരു ഗ്രന്ഥിയുണ്ടു്. ഇതിന്നു കപ്പൽമുളകിന്റെ ആകൃതിയാണു്. ഇതിൽ നിന്നു ക്ലോമജലം വന്നു പിത്തജലം ചേരുന്ന ആ സ്ഥലത്തു തന്നെചേരുന്നു. പല്ലുകൾ കടുപ്പമുള്ള ഭക്ഷണപദാത്ഥങ്ങളെ നല്ല പോലെ ചവച്ചു മാവുപോലെയാക്കുന്നു. ലാലാഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഉമിനീർ പഞ്ചസാര, ഉപ്പ് എന്നിവയെ അലിയിക്കുന്നു. അതു ധാന്യന്തുറിനെ പഞ്ചസാരയാക്കുകയും ചെയ്യുന്നുണ്ടു്. ഇതു അറിയുവാൻ താഴെ ചേർക്കുന്നു പരീക്ഷണങ്ങൾ ചെയ്യാവുന്നതാണു്.

(1) കുറെ പച്ചരി എടുത്തു നല്ലപോലെ ചവയ്ക്കുക. സ്വല്പനേരം - ചവച്ചാൽ അതു മധുരമായി തോന്നും, (2) കുറെ ധാന്യന്തറെടുത്തു വെള്ളത്തിൽ കലക്കി അതിൽ അദദ്രാവണം (Iodine Solution) ഒഴിക്കുക. നീലനിറമുള്ളതായിത്തീരുന്നു. 3. രണ്ടു സ്ഫടികനാളികളിൽ പരീക്ഷണ നാളിക ളിൽ=test tube) ധാന്യൻറെടുത്തു അല്പം വെള്ളത്തിൽ കലക്കുക. ഒരു കുഴലിൽ കുറെ ഉമിനീരാക്കി നല്ലവണ്ണം ക