താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/19

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ക്രമമായ ആഹാരസമ്പ്രദായങ്ങൾ 9

സത്തിനും അലിയിക്കാൻ സാധിക്കാത്ത ബാക്കി പദാർത്തങ്ങളെയെല്ലാം അലിയിക്കുന്നു. കുടലിൻ്റെ സ്വയം ചലനംകൊണ്ട് ഈ പദാർത്ത മെല്ലാം ക്രമേണ അതിൽകൂടെ സഞ്ചരിക്കുന്നു. കുടലിൻ്റെ അന്തർഭാഗത്തു കൈവിരൽ പോലെയുള്ള രസാ രങ്ങൾ (Villi എന്ന അവയവങ്ങളുണ്ടു്. ഇവയിലെ കപില സിരകളിലുള്ള രക്തം ദീപനം വന്ന ഭക്ഷണപദാർത്തങ്ങൾ വലിച്ചെടുത്തു. പിത്താശയത്തിലേയ്ക്ക് ഒഴുകുന്നു. പിത്താശയത്തിൽ ദേഹത്തിൽ തല്കാലം വേണ്ടുന്നതിലധികം വരുന്നതു ape (Glucose എന്ന നിലയിൽ ശേഖരിച്ചുവെയ്ക്കപ്പെടുന്നു.
അലിയാത്ത ഭക്ഷണ പദാർത്ഥം ചെറുകുടലിലൂടെ തള്ളപ്പെട്ടു വലിയ കുടലിലേക്കു വരികയും മലാശയത്തിൽ ചേർന്നുനില്ക്കുകയും ചെയ്യുന്നു. ഗുദം മലവിസർജനാവ

൩. ക്രമമായ ആഹാരസംബ്രദായം

മിതാഹാരം നാം ഭക്ഷിക്കുന്ന പഴങ്ങൾ, പരിപ്പു കൾ, കാട്ടി മുതലായവയാണ്‌ ദേഹത്തിനുള്ളിൽ ചെന്ന് ഞരമ്പായും മാംസമായും എല്ലായും മാറുന്നതെന്ന് പറയു മ്പോൾ നിങ്ങൾ അത്ഭുതപ്പെടും. വാസ്തവം അങ്ങനെതന്നെയാണ്. അതിനാൽ ഭക്ഷണപദാർത്ഥങ്ങൾ ദഹനാ വയവങ്ങളിൽ രക്തത്തിന് വലിച്ചെടുക്കത്തക്കവിധ ത്തിൽ ആകേണ്ടതാണ്. ഇതിന്നു സഹായിക്കുന്നതിനാണ് ദീപനരസങ്ങൾ. ദീപനരസങ്ങൾ അവയുടെ