താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/24

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 പ്രകൃതിശാസ്ത്രം

എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്നതിന്നു മൺപാത്രം ഉപയോ ഗിക്കുവാൻ നിവൃത്തിയില്ല. കൽച്ചട്ടികൾ കറിവയ്ക്കുവാൻ മാത്രമേ അധികമായി ഉപയോഗിക്കുന്നുള്ളൂ. ലോഹപാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവ യിൽ ക്ലാവ് (കറ) പിടിക്കാതിരിക്കുവാൻ സൂക്ഷിക്കണം. ക്ലാവ് വിഷമാണ്. പ്രത്യേകിച്ചു ചെമ്പിന്റെ കറ തട്ടിയാൽ ഛർദ്ദിയും മറ്റും ഉണ്ടാവും. ലോഹപാത്രം നല്ല പോലെ കഴുകി വൃത്തിയാക്കി വെയ്ക്കണം. ഉപ്പും പുളിയും ചേർന്ന ആഹാരങ്ങൾ പാകം ചെയ്യുന്നതിന്നു ഈ പാത്ര ങ്ങളിൽ ഈയം പൂശിയാൽ പദാർത്ഥങ്ങൾക്കു കേടു പറ്റുകയില്ല.

ശ്വാസോച്ഛ്വാസം

ലോകത്തിലുള്ള ജീവജാലങ്ങൾക്കെല്ലാം പ്രാണ വായു (അജനകം) വേണം ജീവിച്ചിരിയ്ക്കുവാൻ. പ്രാണ വായു കിട്ടുന്നതു വായുവിൽ നിന്നാണ്. വായു ഉള്ളിലേക്കു വലിച്ചെടുത്തു പ്രാണവായു ഗ്രഹിച്ചശേഷം മലിനമായ വായുവിനെ ജന്തുക്കൾ പുറത്തുവിടുന്നു. ഇങ്ങനെ വായു ഉള്ളിലെക്കെടൂക്കൂകയും പുറത്തേയ്ക്കു വിടുകയും ചെയ്യുന്നതി നാണ് ശ്വാസോച്ഛ്വാസം എന്നു പറയുന്നത്. ഉള്ളിലേയ്ക്കു വലിയ്ക്കുന്നതിനു ശ്വസനമെന്നും പുറത്തേക്കു വിടുന്നതിനു ഉച്ഛ്വസനം എന്നും പറയാം. ഇതിനു സഹായിക്കുന്ന അവയവങ്ങൾ എന്തെല്ലാമെന്നും അവ എങ്ങനെ പ്രവ ത്തിക്കുന്നു എന്നും പരിശോധിക്കുക.