താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/30

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകൃതിശാസ്ത്രം

കണക്കിലധികം ംിിംം ആളുകൾ

ഇരുന്നു പ്രവൃത്തി ചെയ്യുന്ന മുറികളിൽ അധിക

നേരം ഇരിക്കുന്നതു നല്ലതല്ല. അതിനാൽ നമുക്കു വലിയ അസ്വാസ്ഥ്യമുണ്ടാവുന്നു. നാം ഉച്ഛ്വസിക്കുന്ന വായു അധികം നീരാവിയുള്ളതും ഉഷ്ണമുള്ളതുമാണല്ലോ. അതിനാൽ നമുക്ക്. ശുദ്ധവായു കിട്ടിക്കൊണ്ടിരിക്കുവാൻ വായുസഞ്ചാരത്തിനുള്ള ഏർപ്പാടുകൾ അതായതു ഉച്ഛ്വസിച്ച അശുദ്ധവായു നീക്കുവാനും ശ്വസിക്കാൻ നല്ല വായു ലഭിക്കുവാനുമുള്ള ഏർപ്പാടുകൾ വേണ്ടതാണു ഇതു ചില കുട്ടികൾ വായിൽ കൂടെ ശ്വസിക്കുന്നു. വളരെ ചീത്ത സമ്പ്രദായമാണു്. വായിൽ രോമങ്ങളോ അന്തശ്ചയമോ ഇല്ലാത്തതിനാൽ, വായുവിലെ അണു ക്കളും പ്രാണികളും ശ്വാസകോശത്തിൽ ചെന്നു ചേരും. മാത്രമല്ല വായിൽ നിന്നു തൊണ്ടയിലേയ്ക്കുള്ള വഴി കുറിയതാകയാൽ ശ്വാസവായു വേണ്ടപോലെ ചൂടുള്ള താകുകയുമില്ല. അതിനാൽ ശ്വാസകോശത്തിനു തണുപ്പേൽക്കുകയും, തൊണ്ട വരളുകയും പല വ്യാധികളുമുണ്ടാവുകയും ചെയ്യുന്നു. കുട്ടികളേ ! ചേറിൽ ചവിട്ടി വെള്ളം കൊണ്ടു കഴുകുന്നതിനേക്കാൾ നല്ലത് ചേറിൽ ചവിട്ടാതെ കാൽ വൃത്തിയാക്കി വെയ്ക്കുകയല്ലേ ? രോഗം വന്നിട്ടു ഡോകടരെക്കൊണ്ടു ചികിത്സിപ്പിക്കുന്നതിനേക്കാൾ നല്ലതു രോഗം വരുത്താതിരിക്കുകയാണ്. വായിൽ കൂടി ശ്വസിക്കാതിരിക്കുവിൻ,