താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/40

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 പ്രകൃതിശാസ്ത്രം


ക്കുന്നു. അതു നേരെ വടിമാതിരിയല്ല. കഴുത്തിൽ സ്വല്പം മുന്നോട്ടും മുതുകിൽ പുറകോട്ടും വയറിന്റെ പിൻഭാ ഗത്തു വീണ്ടും മുന്നോട്ടും പൃഷ്ടത്തിൽ വീണ്ടും പിറകോട്ടും വളഞ്ഞിരിക്കുന്നു. ഇതിലെ ഓരോ എല്ലിന്നും 'കശേരുകം' അഥവാ “മണകം' (Vertebra) എന്നാണു പേര്. ഇതിലോരോന്നിന്നും നടുവിൽ ദ്വാരമുണ്ട്. ഈ ദ്വാരങ്ങളെല്ലാം ചെന്നു കശെരുനാഡിക്കു കടക്കത്തക്കവണ്ണമുള്ള ഒരു കുഴലായി പരിണമിക്കുന്നു. ദേഹം അനങ്ങുമ്പോൾ എല്ലുകൾ ഒന്ന് ഒന്നിന്മേൽ ഉരഞ്ഞ് തേയാതിരിക്കുവാനും ഈ രണ്ടല്ലിന്റെ നടുവിൽ ഉറപ്പുള്ള മാംസത്തട്ടുകളുണ്ട്. നട്ടെല്ലിന്റെ കീഴ്ഭാഗത്തുള്ള എല്ലുകൾക്കു മുകൾഭാഗത്തുള്ള എല്ലുകളേക്കാൾ ഉറപ്പും വലുപ്പവും കൂടും.

വാരിയെല്ലുകൾ മുതുകെല്ലിൽനിന്നു 12 ജോടി നീണ്ടു വളഞ്ഞ എല്ലുകൾ പുറപ്പെട്ടു മുന്നോട്ടു വരുന്നുണ്ട്. ഇവയ്ക്കു വാരിയെല്ലുകൾ എന്നാണ് പേര്. ഇവയിൽ ഏഴു ജോടി വളഞ്ഞ് മുന്നോട്ടു വന്നു കഠാരിയുടെ ആകൃ തിയിലുള്ള നെഞ്ഞല്ലിനോടു ചേരുന്നു. രണ്ടു ജോടി നേരെ വന്നുചേരാതെ മേല്പറഞ്ഞ എല്ലുകളുടെ ഒടുവി ലത്തെ എല്ലിനോടു സന്ധിക്കുന്നു. ബാക്കിയുള്ള രണ്ടു ജോടി നെഞ്ഞെല്ലിനോടു ചേരുന്നേയില്ല. അവ നട്ടെല്ലിൽ നിന്നു പുറപ്പെട്ടു പകുതിയെത്തി നില്ക്കുന്നു.

നെഞ്ഞെല്ലിന്റെ മുകളിൽനിന്നു രണ്ടു പൂണെല്ലുകൾ വലത്തോട്ടും ഇടത്തോട്ടും പോയി പിൻഭാഗത്തുള്ള തൃകോ ണാകൃതിയിലുള്ള ചുമലെല്ലോടു ചേർന്ന് ഒരു മേഖലയാ