താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/66

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 പ്രകൃതിശാസ്ത്രം കെട്ടിടങ്ങളുടെ ഭിത്തികളും, സൌന്ദയമേറിയ പ്രതിമകളും മാർബിൾകൊണ്ടുണ്ടാക്കാറുണ്ടു്. ലോകത്തിലെ അത്ഭുതവസ്തുക്കളിലൊന്നായ താജ്മഹാൾ മുഴുവനും മിനുമിനെത്തിളങ്ങുന്ന മാർബിൾ കൊണ്ടുണ്ടാക്കിയതാണു്. വളരെ വിലപിടിച്ചതാകയാൽ സാധാരണക്കാർ മാർ ബിൾ വീടുപണിക്ക് ഉപയോഗിക്കാറില്ല. ചുക്കാൻ കല്ല് - - സമുദ്രത്തിലെ ജീവികളായ കക്ക, ചിപ്പി, മുതലായവയുടെ കാടുകളും ഉടഞ്ഞു ചേർന്നുണ്ടായതാണു ചുക്കാൻ കല്ല്. ഇതിനെ വേവിച്ചാണു ചുണ്ണാമ്പെടുക്കുന്നതു്.

ചുണ്ണാമ്പും കുമ്മായവും എങ്ങിനെയുണ്ടാക്കുന്നുവെന്നും ഇനിയൊരവസര ത്തിൽ വിവരിക്കാം, . ഇഷ്ടികകളും ഓടുകളും. മറെറാരു പരിഷ്ക്കാരം പരന്നുപിടിച്ചിരിക്കുന്ന ഈ കാലത്തു ഇഷ്ടികകളും ഓടുകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപയോഗിച്ചുവരുന്നുണ്ടു്. അതു കാണാത്ത തായ കുട്ടികൾ ചുരുങ്ങും. നിങ്ങളുടെ സ്കൂൾ തന്നെനോക്കുക ചുമർ കെട്ടിയിരിക്കുന്നത് ഇഷ്ടികകൊണ്ടാണു്. നിലത്തു വിരിച്ചിരിക്കുന്നതും ചതുരാകൃതിയിൽ പലകമാതിരിയി ലുള്ള ഇഷ്ടികകളാണു്. പുര മേഞ്ഞിരിക്കുന്നത് ഓടുകൊ ണ്ടാകുന്നു. ചൂടധികം ഉള്ളിൽ തട്ടാതിരിക്കുവാൻ ചിലെ ടങ്ങളിൽ പുറമേയുള്ള വളഞ്ഞ ഓടിന്നിടയിൽ പൂവോടു കൾ കമിഴ്ത്തുന്നു. ഇങ്ങിനെ പല ആവശ്യങ്ങൾക്കും പല തരത്തിലുള്ള ഓടുകളും ഇഷ്ടികകളും ഉപയോഗിക്കാറുണ്ടു്.