ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ചാര്യനായിത്തീർന്ന ദ്രോണാചാര്യരുടേ അടുക്കൽ ഇവരുടെ ആയുധ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം ധ്രുതരാഷ്ട്രർക്ക് ക്രമേണ തന്റെ പുത്രന്മാരിൽ പ്രതിപത്തി അധികമായി തോന്നിത്തുടങ്ങി. എന്നാൽ മറ്റുള്ളവർക്കെല്ലാം ധർമ്മപുത്രരിലായിരുന്നു അധികം പ്രീതി. അതിനു കാരണം അദ്ദേഹത്തിന്റെ ദാക്ഷിൺയ്യാദിഗുണങ്ങളാണ്. നാട്ടുകാർക്കുള്ള പ്രതിപത്തി കുറയുന്നതിനുവേണ്ടി വാസ്തവത്തിൽ രാജ്യാവകാശിയായ ധർമ്മപുത്രരെ ഉപായട്ഠിൽ വാരണാവതത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാൻ ദ്രുതരാഷ്ട്രർ ആലോചിച്ചു. തനിക്ക് രാജ്യലാഭത്തിനു പ്രതിബന്ധകവും പക്ഷേ ജീവഹാനിക്കുകൂടീ നിമിത്തവുമായ ഒരു സ്ഥലം മാറ്റം ഗുരുഭക്തികൊണ്ടൂം സഹനശക്തികൊണ്ടും ധർമ്മപുത്രർ നിസ്സംശയം സമ്മതിച്ചു. ഈ പ്രവ്രുത്തി തന്നെ പ്രജകൾക്ക് അദ്ദേഹത്തിന്റെ പേരിലുള്ള പ്രതിപത്തിക്കു കാരണമായി. വാരണാവതത്തില്വച്ച് വഹ്നിവിഷാദികളെക്കൊണ്ട് പാണ്ഡവന്മാരെ നശിപ്പിക്കുവാൻ ചെയ്തതായ ദുര്യോധനാദികളുടെ ചതിപ്രയോഗം ഗുരുക്കന്മാരുടെ പ്രസാദം കൊണ്ടും യാത്ര പുറപ്പെടുമ്പോൾ വിദുരർ യവനഭാഷയിൽ വിളിച്ചു പറഞ്ഞിട്ടുള്ള സൂചനമൂലം ധർമ്മപുത്രർ ചെയ്ത കരുതലുകൊണ്ടും നിഷ്ഫലമായിത്തീർന്നുവെങ്കിലും അദ്ദേഹത്തിന്ന് കുറച്ചു കാലം അനുജന്മാരോടും അമ്മയോടും കൂടീ പ്രഛന്ന സഞ്ചാരം ചെയ്യേണ്ടിവന്നു. ഭീഅംസേനന്റെ ഹിഡുംബവധം, ഘടോൽകചോത്പാദനം, ബകവധം, ഇവയും അർജുനന്റെ ഗന്ദർവവിജയം, ലക്ഷഭേദനം, ഇവയും ഒരു പ്രച്ഛന്ന സഞ്ചാരത്തിന്റെ ഫലമാണ്. പാഞ്ചാലീ സ്വയംവത്തിനു ശേഷമാണ് പാണ്ഡവന്മാർ മരിച്ചിട്ടില്ലെന്ന് ജനങ്ങൾക്കറിയാറായത്. ജ്വേഷ്ടാനുജന്മാരഞ്ചുപേരും കൂടീ പാഞ്ചാലിയെ വിവാഹം ചെയ്തത് എത്രത്തോളം ന്യായമായിരിക്കുമെന്നാലോചിക്കുക. " ഒരു യുപതിയിൽ രണ്ടോ മൂന്നോ രജ്ജുകെട്ടാറൂണ്ടെങ്കിലും ഒരു യർജ്ജു പലയൂപത്തിന്മേൽ കൂടീക്കെട്ടുന്നതിന്ന് വിധിച്ചിട്ടീല്ല" എന്ന അന്യോപദേശമായവേദവാക്യം കൊണ്ടും സ്മ്രുതികളെക്കൊണ്ടും ഒരു സ്ത്രീക്കും അനേകം ഭർത്തക്കന്മാരുണ്ടാകുന്നത് നിഷിദ്ധമാണല്ലോ. അങ്ങനെയിരിക്കെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/8&oldid=167630" എന്ന താളിൽനിന്ന് ശേഖരിച്ചത്