ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കോങ്കണബ്രാഹ്മണർ.
328



നേരെ വിടുന്നതായ ദുർവ്വിചാരങ്ങൾ അയാളിൽ ഫലിക്കുന്നില്ലെന്ന മാത്രമല്ല, വഴിമേൽ‌വച്ച മറ്റു വല്ല ദുർവ്വിചാരങ്ങളോടും കൂടിചേർന്നബലപ്പെട്ട താൻ ആരിൽനിന്ന ഉൽ‌ഗമിച്ചുവൊ അയാളുടെ മേൽ‌തന്നെ പോയി വീഴുന്നു. ഈ സംഗതി നമുക്ക മീകപേർക്കും അനുഭവമുള്ളതാണ. ആയ്തകൊണ്ട നമ്മുടെ ദുർവ്വിചാരങ്ങൾതന്നെയാണ ഭയങ്കരന്മാരായ ചെകുത്താന്മാർ. മാന്ത്രികൻ‌മാർക്കുകൂടി ംരം ചെകുത്താന്മാരോട തോല്മയാണ. എന്നാൽ ഇവ നമ്മിൽനിന്നതന്നെ ഉത്ഭവിക്കുന്നവയായ്തുകൊണ്ട നാം തന്നെ നിഷ്കർഷിച്ചെങ്കിലെ ഇവയെ ഇല്ലായ്മചെയ്‌വാൻ കഴികയുള്ളൂ.

(തുടരും)


പുത്തേഴത്ത ഗോവിന്ദമേനോൻ, ബി.എ.


കോങ്കണ ബ്രാഹ്മണർ.
------- :o: -------
(തുടർച്ച)


4. കോലർ, ഗോണ്ഡർ മുതലായ കാടന്മാർ പാർത്തുവരുന്ന ദിക്കിന്നു കോലവനം, ഗോണ്ഡവനം (Godwana) എന്നുപറയുന്നതുപോലെതന്നേ കൊങ്ങർ നിവസിച്ചുവരുന്ന രാജ്യത്തിന്നു കൊങ്ങവനം എന്നു പേരുണ്ടായി എന്നും അതു കൊങ്കവനം എന്ന സംസ്കൃതരൂപം ധരിച്ചു പ്രാകൃതത്തിൽ കോങ്കവണം എന്നായ്ത്തീർന്നുഎന്നും കാലാന്തരത്തിൽ വകാരലോപത്താൽ കോങ്കണം എന്നരൂപത്തിൽ പര്യവസിച്ചുഎന്നും ചിലർ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായത്തിൽ വളരെ യുക്തിയുണ്ടു. കോങ്ങവനം കോങ്കവനം, കോങ്കവണം എന്നീരൂപങ്ങൾ കാലക്രമാനുരൂപമായി അതതു കാലങ്ങളിൽ എഴുതിയ ഗ്രന്ഥങ്ങളിലോ ശാസ്ത്രങ്ങളിലോ മറ്റോ എഴുതീട്ടുള്ളപ്രകാരം രേഖാമൂലമായി കാണിച്ചല്ലാതെ ഈ അവയവാർത്ഥത്തിന്നു സ്വീകാരാർഹത ഇല്ല. ഈവിധത്തിൽ ഇഷ്ടമുള്ള അർത്ഥം ഏതുപദത്തിന്നും കല്പിക്കുന്നതു ദുസ്സാദ്ധ്യമാകയില്ല. രേഫകാരങ്ങൾ ഇല്ലാതെ വനശബ്ദത്തിലെ നകാരത്തി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/7&oldid=167764" എന്ന താളിൽനിന്ന് ശേഖരിച്ചത്