ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

99

അഞ്ചാമദ്ധ്യായം

എന്റെ നേരെ ദയാലുവായിരുന്നുവെന്നാണു ഞാൻവിചാരിക്കുന്നത്. അതുകാരണമായി ഇങ്ങിനെ അപേക്ഷിക്കുന്ന എന്നോട് നിഷേധരൂപമായ പാരുഷ്യം പ്രയോഗിക്കുന്നതുയോഗ്യമല്ല.”

പുരുഷശ്രേഷ്ഠ അസ്ത്രവേദിയും ആയ അജയൻ അപ്രകാരം ആവാമെന്നു സനമ്മതിച്ചു. പിന്നെ ചന്ദ്രോത്ഭവമായ നർമ്മതയുടെ പവിത്രമായ ജലത്തെ ആചമിച്ചിട്ട് ഉത്തരാഭിമുഖമായിനിന്നുകൊണ്ടു, ശാപമോക്ഷം സിദ്ധിച്ച ആ ഗന്ധർവ്വങ്കൽനിന്ന് അസ്ത്രമന്ത്രത്തെ ഗ്രഹിക്കുകയുംചെയ്തു. ഇപ്രകാരം വഴിയിൽവെച്ചു ദൈവവശാൽ വിചാരിക്കാത്ത സംഖ്യം ഉണ്ടായതിന്നു ശേഷം അവരിൽ ഒരാൾ വൈശ്രവണന്റെ പൂങ്കാവിലേയ്കും മറ്റേയാൾ സൌരാജ്യരമ്യമായ വിദർഭദേശത്തിലായ്ക്കും പോയി. രാജധാനിയുടെ സമീപം എത്തിയ അജനെ സന്തോഷഭരിതനായ വിദർഭരാജാവ്, വർദ്ധിച്ച തിരമാലകളോടുകൂടിയ സമുദ്രം ചന്ദ്രനെ എന്നെപോല എതിരേല്ക്കയും, വിനയത്തോടെ മുമ്പിൽ നടന്നു കൊണ്ട് രാജധാനിയുടെ അന്തർഭാഗത്തിൽ കൂട്ടി കൊണ്ടുപോയി പൂജിക്കുകയും, അവിടെ ഉണ്ടായിരുന്ന ജനങ്ങളെല്ലാം വിദർഭനെ അതിഥിയെന്നും അജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/119&oldid=167786" എന്ന താളിൽനിന്ന് ശേഖരിച്ചത്