ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൨ രഘുവംശചരിത്രം

ലഭിപ്പാൻ ഇച്ഛിച്ചിട്ടോ എന്നു തോന്നുംവണ്ണം ഞെ ട്ടിയററു നില്ക്കുന്ന പുഷ്പങ്ങളെ എടുത്തുകൊണ്ടു നട ക്കുന്നു. അതുമാത്രമല്ല അരുണാംശുഭിന്നമായ സ രസിജങ്ങളോടുകുടി സംസ്സർഗ്ഗം ചെയ്യുകയും ചെയ്യു ന്നു.താമ്രോദരമായ ദ്രുമപല്ലാവങ്ങഴിൽ വീണതും ക്ഷാളിതങ്ങളായ മുത്തുമണികൾപോലെവ ധവളവും ആയിരിക്കുന്ന മഞ്ഞുതുള്ളി ശോഭാധിക്യംകാരണ മായി, അധരോഷ്ഠത്തിൽ ദന്തരശ്മിയോടുകൂടി കാ ണപ്പെടുന്ന അങ്ങയുടെ ലീലാമന്ദഹാസംപോലെ ശോഭിക്കുന്നു.തേജോനിധിയായ സൂർയ്യൻ ഉദിക്കു ന്നതിനു മുമ്പുതന്നെ അരുണൻ തമസ്സിനെ വേഗംനശിപ്പിക്കുന്നു. അല്ലയോ വീര! അതിൽ ആശ്ചർയ്യമില്ല. എന്തെന്നാൽ അങ്ങുന്നു യുദ്ധ ത്തിൽ പുരോഗാമിയായി നില്ക്കുമ്പോൾ അങ്ങ യുടെ അച്ഛൻ ശത്രുക്കളെ താൻതന്നെ കൊല്ലാറി ല്ലല്ലോ.ബാലാദിത്യന്റെ രശ്മികൾ ഏല്ക്കുക കാ രണമായി പർവ്വതതടഭേദത്താൽ പാറിയ കാവിമ ണ്ണുകൊണ്ടെന്നപോലെ ശോഭിക്കുന്ന കൊമ്പുകളോ ടുകൂടിയ അങ്ങയുടെ ആനകൾ, രണ്ടു പാർശ്വങ്ങളി ലും ചരിഞ്ഞു കിടന്നു നിദ്രാലസ്യത്തെ തീർത്തു ശ

ബ്ദായമാനമായ ചങ്ങലയെ വലിച്ചുകൊണ്ടു ശയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/122&oldid=167789" എന്ന താളിൽനിന്ന് ശേഖരിച്ചത്