ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൪ രഘുവംശചരിത്രം

                                    ആ റാ മ ദ്ധ്യാ യം

സ്വയംവരസഭാപ്രവേശം

          അജൻ അവിടെ തോരണാദികളെക്കൊണ്ട

ലങ്കരിച്ച പർയ്യങ്കങ്ങളിൽ സിംഹാസനസ്ഥന്മാരായി, മനോജ്ഞവേഷന്മാരായി, വിമാനേശ്വാന്മാരായ ദേവകളേക്കാളും സൌഭാഗ്യത്തോടുകൂടിയവരായി രിക്കുന്ന നരലോകപാലന്മാരെ കണ്ടു. രതിയുടെ പ്രാർത്ഥനാഫലമായി ഈശ്വരനാൽ പുനർദ്ദത്തമായ ശരീരത്തോടുകൂടിയ കാമദേവനെന്നു തോന്നുമാറി രിക്കുന്ന കാകുൽസ്ഥനെ (അജനെ) കണ്ടിട്ടു രാജാ ക്കന്മാർക്ക് ഇന്ദുമതിയിൽ ആശയില്ലാതായിത്തീർന്നു. രാജകുമാരനായ അജൻ വിദർഭരാജാവു കാട്ടിക്കൊ ടുത്ത മഞ്ചത്തിലേക്കു സുവിഹിതമായ സോപാനപ ഥത്തിൽകൂടി, സിംഹക്കുട്ടി ശിലാവിഭാഗങ്ങളിൽ കൂടി പർവ്വതാഗ്രത്തിലേക്കെന്നപോലെ ആ രോഹണം ചെയ്തു. ശ്രേഷ്ഠമായ വർണ്ണങ്ങളോടുകൂ ടിയ കംബങ്ങളാൽ അലങ്കരിപ്പെട്ട രത്നസിംഹാ സനത്തിൽ ഇരിക്കുന്ന അജനെ മയിലിന്റെ പൃഷ്ഠ ത്തിൽ ഇരിക്കുന്ന സുബ്രഹ്മണ്യനോടു കാന്തികൊ

ണ്ട് ഉപമിക്കാമായിരുന്നു. മേഘപങ് ക്തികളിൽ വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/124&oldid=167791" എന്ന താളിൽനിന്ന് ശേഖരിച്ചത്