ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൪ രഘുവംശചരിത്രം

കൊണ്ട് വിശുദ്ധമായ ഉഭയവംശത്തിന്നലംകാരഭൂതനും ശൂരസേനാധിപ നും ആയ സുഷേണന്നു അഭിമുഖമാക്കി നിർത്തീട്ട് ഇപ്രകാരം പറഞ്ഞു:-

  “യാഗശീലനായ ഈ രാജാവു നീപവംശ്യനാണ്. ശാന്തമായ സിദ്ധാ

ശ്രമത്തെ പ്രാപിച്ച വൈരികളായ സത്വങ്ങൾ എന്നപോലെ വിരുദ്ധങ്ങ ളായ ഗുണങ്ങൾ ഇദ്ദേഹത്തെ ആശ്രയിച്ചു സ്വാഭാവികമായുട്ടുള്ള പരസ്പര വിരോധത്തെ പരിത്യജിച്ചിരിക്കുന്നു.ഇദ്ദേഹത്തിന്റെ ദേഹത്തിൽ ചന്ദ്രിക പോലെ നയനാഭിരാമമായ കാന്തി കളിയാടുന്നുണ്ട്. മാളികമുകളിൽ പുല്ലു മുളച്ചു കിടക്കുന്ന ശത്രുരാജാക്കന്മാരുടെ ഗൃഹങ്ങളിൽ അസഹ്യമായ ഇദ്ദേ ഹത്തിന്റെ തേജസു കുടികൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ അന്തഃപുരസ് ത്രീജനങ്ങൾ കാളിന്തിയിൽ ജലക്രീഡ ചെയ്യുമ്പോൾ സ്തനങ്ങളിലുള്ള ചന്ദനം

പ്രക്ഷാളനംചെയ്യുകയാൽ ആ നദി മഥുരയിലുള്ളതാണെങ്കിലും,

അതിലെ ജലം ഗംഗാതരംഗങ്ങളോടുകൂടി ചേർന്നപോലെ ധവളമായി ക്ഷോഭിക്കുന്നു. ഹേ സുന്ദരി! യുവാവായ ഇദ്ദേഹത്തെ ഭർത്താവായി പരി ഗ്രഹിച്ചാലും. എന്നാൽ ചൈത്രരഥത്തിൽനിന്ന് (വൈശ്രവണോദ്യാനം)

ഒട്ടും താണു നിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/134&oldid=167801" എന്ന താളിൽനിന്ന് ശേഖരിച്ചത്