ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൮ രഘുവംശചരിത്രം ഹത്താൽ ഭൂമീദേവി എന്നപോലെ വിധിപ്രകാരം പാണിഗ്രഹണം ചെയ്യപ്പെട്ടിട്ടു രത്നങ്ങൾ നിറഞ്ഞ അർണ്ണവമേഖലയോടുകൂടിയ ദക്ഷിണദിക്കിന്റെ സ പത്നിയായി ഭവിച്ചാലും. താംബൂലവല്ലികളാൽ ചുറ്റപ്പെട്ട പൂഗദ്രുമങ്ങളോടും, ഏലവള്ളികളാൽ ആലിംഗനം ചെയ്യപ്പെട്ട ചന്ദനമരങ്ങളോടും, ത മാലദളങ്ങളെക്കൊണ്ടുള്ള മേൽവിരിപ്പോടുംകൂടിയ മലയപർവ്വതസ്ഥലികളിൽ ക്രീഡിപ്പാൻ നിനക്കു സംഗതി വരട്ടെ. ഈ നൃപൻ ഇന്ദീവരംപോലെ നീലവർണ്ണനാകുന്നു. നീ ഗോരോചനംപോലെ ഗൌരവർണ്ണയും ആണ്. നിങ്ങൾ രണ്ടുപേരുടേയും ചേർച്ച മേഘത്തിന്റേയും മിന്നൽപിണരിന്റേയും എന്നപോലെ അന്യോന്യമുള്ള ശോഭയെ വർദ്ധിപ്പി ക്കുമാറാകട്ടെ.”

   അവളുടെ  ഈ  ഉപദേശത്തിന്നു, സൂർയ്യനെ കാ

ണാഞ്ഞു കൂമ്പിയിരിക്കുന്ന താമരപ്പൂവിൽ ചന്ദ്രന്റെ രഷ്മിക്കെന്നപോലെ, വിദർഭരാജസോദരിയുടെ മന സ്സിൽ പ്രവേശം ലഭിച്ചില്ല.

    രാത്രിയിൽ  സഞ്ചാരിണിയായ  ദീപശിഖ  രാ

ജമാർഗ്ഗത്തിലുള്ള വെണ്മാടങ്ങളെയെന്നപോലെ പ

തിംവരയായ അവൾ ഏതേതു രാജാക്കന്മാരം അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/138&oldid=167805" എന്ന താളിൽനിന്ന് ശേഖരിച്ചത്