ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--X--

ദ്വാൻ കാളിദാസരുടെ കാലം 6-‌)o നൂറ്റാണ്ടാ ണെന്നുള്ള പക്ഷത്തെ ഖണ്ഡിച്ചു കൃസ്താബ്ദാരംഭ ത്തിന്നുമുമ്പ് 1-)o നൂറ്റാണ്ടിലാണെന്നും, അദ്ദേ ഹം വിക്രമാർക്കരാജാവിന്റെ സദസ്സിൽ 'നവരത്ന ങ്ങൾ' എന്നു പ്രസിദ്ധന്മാരായ ധന്വന്തരി മുതലാ യ മഹാകവികളോടുകൂടിയാണ് പാർത്തിരുന്നതെ ന്നും യുക്തിപ്രമാണങ്ങളോടുകൂടി സ്ഥാപിച്ചിട്ടുണ്ട്.

ഈ മഹാകവിയുടെ കൃതിയായ ശാകന്തളം, വിക്രമോർവ്വശീയം, മാളവികാഗ്നിമിത്രം എന്നു മൂ ന്നു നാടകങ്ങളും, രഘുവംശം, കുമാരസംഭവം, മേ ഘസന്ദേശം, ഋതുസംഹാരം എന്നീ കാവ്യങ്ങളും ഇപ്പോൾ പ്രചാരത്തിലിരിക്കുന്നുണ്ട്. പദ്യകൃതിക ളിൽ ആദ്യത്തേതാണ് രഘുവംശം എന്നു വിചാരി ച്ചുവരുന്നു. 19 സർഗ്ഗമുള്ള ഈ കാവ്യം എത്രയോ ഹൃദ്യമാണെന്നു സർവ്വരും സമ്മതിക്കുന്നുണ്ട്. ഈ കാവ്യത്തെ പല പാശ്ചാത്യഭാഷകളിലും തർജ്ജമ ചെയ്തിട്ടുമുണ്ട്. ഇതിൽ ആദ്യത്തേതായ 'വാഗ ർത്ഥാവിവസംപൃക്തൌ' എന്ന ശ്ലോകം വിദ്യാരംഭം സമയത്തു ഗുരുക്കന്മാർ ശിഷ്യർക്ക് ഉപദേശിക്കാറു ണ്ട്. രമണീയങ്ങളായ ശബ്ദാർത്ഥങ്ങളെക്കൊണ്ടും, ഹൃദയത്തിൽ അനായാസേന പതിയുന്ന ഭംഗിയേ റിയ അലങ്കാരങ്ങളെക്കൊണ്ടും, മനോഹരങ്ങളായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/14&oldid=167807" എന്ന താളിൽനിന്ന് ശേഖരിച്ചത്