ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120

രഘുവംശചരിത്രം

ത്തരകോസലരാജാക്കന്മാർ ധരിക്കുന്നത്. കകുൽ സ്ഥൻ, യുദ്ധത്തിൽ കാളയുടെരൂപം ധരിച്ച ദേ വേന്ദ്രന്റെ പുറത്തു കയറി പരമേശ്വരനെപ്പോലെ ശോഭിച്ചുകൊണ്ടു, ബാണങ്ങളീൽ അസുരസ്ത്രീക ളുടെ ഗണ്ഡപ്രദേശങ്ങളിൽ പത്രലേഖയില്ലാതാ ക്കിതീർത്തു. ഇന്ദ്രൻ സ്വശരീരത്തെ കൈകൊണ്ട പ്പോൾ, ഇദ്ദേഹം ഐരാവതത്തെ പുറത്തു തട്ടുക കാരണം അയഞ്ഞിരിക്കുന്ന ദേവേന്ദ്രന്റെ തോൾ വളയെ തന്റെ തോൾവളയാൽ ഉരസിയുംകൊ ണ്ടു, പർവ്വതപക്ഷച്ഛേദിയായ ഇന്ദ്രന്റെ അർദ്ധാസ നത്തിന്മേൽ ഇരിക്കുകയും ചെയ്തു. ആ കകുൽസ്ഥ കുലത്തിന്ന് ഒരുദീപമായും വളരെ കീർത്തിമാനാ യും ദിലീപൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അ ദ്ദേഹം ദേവേന്ദ്രനുള്ളഅസൂയകൂടാതെ കഴിപ്പാനായി ഏകോനശതക്രതുവായി യാഗം നിർത്തി. അ ദ്ദേഹത്തിന്റെ ശാസനക്കാലത്തു, മുഗ്ദ്ധമാരായ സ്ത്രീ കൾ ക്രീഡാമാർഗ്ഗമദ്ധ്യത്തിൽ കിടന്നുറങ്ങിപ്പോ യാൽ അവരുടെ വസ്ത്രങ്ങളെ കാറ്റുപോലും ഇള ക്കിയിരുന്നില്ല. എന്നിട്ടു വേണ്ടെ ആയത് അഴി പ്പാനായി ഒരാൾ കൈ നീട്ടുവാൻ? അദ്ദേഹത്തി

ന്റെ പുത്രനും വിശ്വജിത്ത് എന്ന യാഗം അനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/140&oldid=167808" എന്ന താളിൽനിന്ന് ശേഖരിച്ചത്