ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--xiii--

ഇതിൽ ദിലീപൻ മുതലായ ചില രാജാക്കന്മാരു ടെ ചരിത്രത്തിൽനിന്നു നാം ധർമ്മരഹസ്യത്തെ മ നസ്സിലാക്കുന്നു. അവയിൽ വീരരസമാണ് പ്രധാ നം. രഘു മുതലായവരുടെ ചരിത്രത്തിൽ അർത്ഥ ത്തേയും മോക്ഷത്തേയും സംബന്ധിച്ച ഉപദേശം അടങ്ങിയിരിക്കുന്നു. അവയിൽ വീരരസവും ശാ ന്തരസവും പ്രധാനമാണ്. അഗ്നിവർണ്ണചരിത്രത്തി ലും മറ്റും കാമോപദേശവും ശൃംഗാരരസവുമാണ് പ്രധാനം. അജവിലാപാദിഘട്ടങ്ങളിൽ കരുണം, താടകാദികഥകളിൽ ബീഭത്സം, ശുർപ്പണകാദിക ഥയിൽ ഹാസ്യഭയാനകങ്ങൾ, പരശുരാമവർണ്ണന യിൽ രൌദ്രം, മായാസിംഹവർണ്ണനയിൽ അത്ഭു തം എന്നീ രസങ്ങൾ പ്രധാനമായി വ്യഞ്ജിക്കുന്നു ണ്ട്. ഇപ്രകാരം സകല പുരുഷാർത്ഥങ്ങളേയും ഉപ ദേശിക്കുന്നതും, സകല രസങ്ങളും, ഇതരകാവ്യല ക്ഷണ?ങ്ങളും ചേർന്നതുമായ ഈ മഹാകാവ്യം ഇത രകാവ്യങ്ങളെക്കാൾഉൽകൃഷ്ടമാണെന്നു നിസ്സംശ യം പറയാം.

രഘുവംശത്തെപ്പറ്റി പ്രത്യേകിച്ചു ചില സം ഗതികൾ പ്രസ്താവിക്കേണ്ടതുണ്ട്. ഇതിൽ 6-)o സർഗത്തിൽ സ്വയംവരവർണ്ണനയിൽ മഞ്ചസ്ഥന്മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/17&oldid=167823" എന്ന താളിൽനിന്ന് ശേഖരിച്ചത്