ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6 രഘുവംശചരിത്രം

നിന്നിരുന്ന പ്രജകൾ മനുവിന്റെ കാലം മുതൽ പ്ര ഹതമായ പദ്ധതിയിൽ അണുമാത്രവും തെ റ്റിപ്പോയിരുന്നില്ല. ദിലീപൻ പ്രജകളിൽനിന്നു കരം പിരിച്ചിരുന്നതു പ്രജകളുടെ അഭ്യുദയത്തിന്നു വേണ്ടിതന്നെ ആയിരിക്കുന്നു. സൂര്യൻ ഭീമിയിൽനി ന്നു ജലം ആകർഷിച്ചെടുക്കുന്നതു സുവൃഷ്ടി ഉണ്ടാക്കു ന്നതിനായിട്ടാണല്ലോ. അദ്ദേഹത്തിന്നു സൈന്യം ആഡംബരം മാത്രമായിരുന്നു. കാര്യസിദ്ധിക്കു ര ണ്ടു കൂട്ടമേ അദ്ദേഹത്തിന്ന് ആവശ്യമുണ്ടായിരുന്നു ള്ളൂ; ശാസ്ത്രങ്ങളിൽ തടവില്ലാതെ പ്രവേശിക്കുന്ന ബുദ്ധിയും, വില്ലിൽ കുലയേറ്റിയ ഞാണും. നിഗു ഢമായ മന്ത്രാലാചനയും ഗംഭീരമായ ആകൃതി യിൽ ഒതുങ്ങിക്കിടക്കുന്ന മനോഭവങ്ങളും ഉള്ള ദി ലീപന്റെ കാര്യാരംഭങ്ങൾ ഇദാനീന്തനമായ ഫ ലം കൊണ്ട് ഊഹിക്കപ്പെടേണ്ടതായ പൂർവ്വജന്മവാ സനകൾപോലെ ഫലസിദ്ധികൊണ്ടു മാത്രം ഊ ഹിച്ചറിയേണ്ടവയായിരുന്നു. ദിലീപൻ ആത്മരക്ഷ ചെയ്തതു ഭീതനായിട്ടല്ല; ധർമ്മമനുഷ്ഠിച്ചതു രോഗാ ദിബാധകളുണ്ടായിട്ടല്ല; ധനം സമ്പാദിച്ചതു ലു ബ്ധുകൊണ്ടല്ല; സുഖമനുഭനിച്ചതു രാഗമുണ്ടായിട്ടുമ

ല്ല. ജ്ഞാനമുണ്ടായിരുന്നിട്ടും മൌനം, ശക്തിയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/26&oldid=167832" എന്ന താളിൽനിന്ന് ശേഖരിച്ചത്