ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രഘുവംശചരിത്രം ല്ലാതെ തോരണമാല കെട്ടി മനോഹരശബ്ദം പുറ പ്പെടുവിക്കുന്ന വണ്ടാരംകോഴികളെ ഇടയ്ക്കിടെ മു ഖം ഉയർത്തി അവർ നോക്കി. യാഗം ചെയ്തിട്ടുള്ള വരുടെ പശുബന്ധസ്തംഭങ്ങളാകുന്ന അടയാളങ്ങ ളോടു കൂടിയതും, താൻ പണ്ടു ബ്രാഹ്മണർക്കു ദാനം ചെയ്തുതും ആയ ഗ്രാംങ്ങൾ യാത്രീമദ്ധ്യത്തിൽ അ വിടവിടെ കാണ്മാനുണ്ടായിരുന്നു. ദിലീപന്റെ ര ഥം ആവക ഗ്രാമങ്ങളിൽ കൂടി കടന്നുപോകുമ്പോൾ അവിടെയുള്ള കർമ്മികളുടെ അർ ഗ്ഘ്യം മുതലായ സ ല്ക്കാരങ്ങളും സഫലങ്ങളായിരിക്കുന്ന ആശീവ്വാദങ്ങ ളും അദ്ദേഹം സ്വീകരിച്ചു. രഥമാർഗ്ഗത്തിന്നരികെയു ള്ള താമരപ്പൊയ്കകളിൽ തിരമാലകളുടെ അടികൊ ണ്ടു ജലബിന്ദുക്കൾ തട്ടിത്കണുത്തിരിക്കുന്ന താമരപ്പൂ ക്കളുടെ സ്വനിശ്വാസതുല്യമായ സൌരഭ്യത്തെ അ വർ അനുഭവിച്ചു. വൃദ്ധന്മാരായ ഗോപന്മാർ വെണ്ണ നെയ്യ് തിരുമിൽക്കാഴ്ചവെച്ചു തൊഴ്തുനില്ക്കുമ്പോൾ വനമാർഗത്തിലുള്ള വൃക്ഷങ്ങളുടെ പേർ ചോദിച്ചാ ണ് രാജദമ്പദിമാർ അവരെ സന്തോഷിപ്പിച്ചത്. മഞ്ഞില്ലാത്ത ദിവസം ചിത്രാനക്ഷത്ര* വും ചന്ദ്രനും

  • ചൈത്രമാസത്തിലെ പൌർണ്ണമാസിയിൽ ചന്ദ്രന്നു ശോ

ഭ കൂടുമെന്നുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/32&oldid=167838" എന്ന താളിൽനിന്ന് ശേഖരിച്ചത്