ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമദ്ധ്യായം തമ്മിൽ ചേരുമ്പോൾ അവർക്കുണ്ടാകുന്ന കാന്തി ശൂ ദ്ധവേഷന്മാരായി പോകുന്ന സുദക്ഷിണാദിലീപന്മാ ർക്കുണ്ടായി. പ്രിയദർശനനും, ബുധോപമനും ആയ ദി ലീപൻ വഴിയിൽ കാണുന്ന ഓരോ വസ്തുവിനേയും ഭാര്യക്ക് കാണിച്ചുകൊടുത്തു സല്ലാപിച്ചും യാത്ര ചെയ്യുകയാൽ വഴിപോയതേ അറിഞ്ഞില്ല. ഇങ്ങി നെ സന്ധ്യാസമയം അടുത്തപ്പോൾ തേർ വലിച്ചു തളർന്ന് കുതിരകളോടു കൂടി ഈ രാജദമ്പതിമാർ ജിതേന്ദ്രിയനായ വസിഷ്ഠമഹർഷിയുടെ ആശ്രമ ത്തിലെത്തി. വസിഷ്ഠശ്രമം ഈ ആശ്രമമാകട്ടെ സന്ധ്യാകാലത്തു, വന മദ്ധ്യങ്ങളിൽ പോയി പുല്ലും ചമതയും ഫലങ്ങളും കൊണ്ടു മടങ്ങിവന്നതും , ആശ്രമത്തിലെ അദൃശ്യ നായ അഗ്നിയാൽ എതിരേല്ക്കപ്പെട്ടവരും , ആയ മഹർഷിമാരാൽ നിറയപ്പെട്ടിരുന്നു. ഈ ആശ്രമ ത്തിനു ചുറ്റുമുള്ള ബാലവൃക്ഷങ്ങളുടെ തടങ്ധിൽ മുനികന്യകമാർ അല്പം മുമ്പു നനച്ചിട്ടുള്ള വെള്ളം കുടിപ്പാൻ വര്ന്ന പക്ഷികൾക്കു വിശ്വാസം ജ നിപ്പാനായി അവർ പിൻമാറി നിൽക്കുന്നുണ്ടായിരു

ന്നു. വെയിലാറിയതുകൊണ്ട് അടിച്ചുകൂട്ടിയ വരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/33&oldid=167839" എന്ന താളിൽനിന്ന് ശേഖരിച്ചത്