ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രഘുവംശചരിത്രം നന്തിരുവടി ഓരോ ഫലപ്രാപ്തിക്കായി ജ്ഞാനദൃ ഷ്ടിയാൽ കണ്ടെത്തുന്ന മന്ത്രങ്ങൾ എന്റെ ശരങ്ങ ളെക്കൂടി ജയിച്ചിരിക്കുന്നു. എന്റെ ശരങ്ങൾക്കു ദൃ ഷ്ടലക്ഷ്യങ്ങളെ ജയിപ്പാനേ ശക്തിയുള്ളൂ. നിന്തിരു വടിയുടെ മന്ത്രങ്ങളാണെങ്കിൽ ദൂരത്തിരുന്നു പ്രയോ ഗിച്ചാലും ശത്രുക്കളെ ഇല്ലാതാക്കുന്നുണ്ട്. ഹോതാ വായ നിന്തിരുവടി വിധിയാംവണ്ണം ഹോമിക്കുന്ന ഹവിസ്സ് വൃഷ്ടിയായി പരിണമിച്ചു വർഷമില്ലാ ഞ്ഞാൽ ഉണങ്ങിപ്പോകുന്ന സസ്യങ്ങൾക്കു പുഷ്ടി വരുത്തുന്നു. എന്റെ പ്രജകൾ പുഷായുസ്സു മു ഴുവനും വ്യാധികൂടാതെ ജീവിച്ചിരുന്നതിനു ശേ ഷമേ മരിക്കാറുള്ളൂ. അവർക്ക് അതിവശംകൊ ണ്ടോ, അൽപ്പവശംകൊണ്ടോ, എലികൾ പാറ്റ കൾ മുതലായവയെക്കൊണ്ടോ യാതൊരുപദ്രവവും ഉണ്ടാകുന്നില്ല. നിന്തിരുവടിയുടെ ബ്രഹ്മതേജസ്സു തന്നെയാണ് ഇതിന്നൊക്കെ കാരണം. ഇപ്രകാ രം നിന്തിരുവടി എന്റെ ശ്രേയസ്സുകളിൽ എപ്പോ ഴും ശ്രദ്ധവെച്ചുംകൊണ്ടിരിക്കുന്വോൾ എന്റെ സ ന്വത്തുകൾ എങ്ങിനെയാണ് ആപത്തകന്നു മേൽ അഗ്നിയിൽ പ്രക്ഷേപിക്കുന്ന ആഹുതി ആദിത്യനിൽ

പ്രവേശിച്ചു വൃഷ്ടിയെ ജനിപ്പിക്കുന്നുവെന്നു പ്രമാണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/36&oldid=167842" എന്ന താളിൽനിന്ന് ശേഖരിച്ചത്