ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രഘുവംശചരിത്രം യ്തയാൽ മനോവ്യസനം തീരാതെ ഇരുട്ടിൽ പെട്ടു മാണ് ഞാൻ കഴിച്ചുകൂട്ടുന്നത്. തപസ്സും ദാന വും ചെയ്തുണ്ടാകുന്നതായ പുണ്യം പരലോകത്തിൽ മാത്രമാണല്ലോ സുഖത്തെയുണ്ടാക്കുന്നത്. ശുദ്ധ കുലത്തൽ ജനിക്കുന്ന സന്തതിയാകട്ടെ പരലോക ത്തിലും ഇഹലോകത്തിലും ഒരുപോലെ സുഖത്തെ യുണ്ടാക്കുന്നു. നിന്തിരുപടി സ്നേഹിച്ചു നനച്ചു വള ർത്ത ഒരു ബാലവൃക്ഷം ഫലിക്കാതിരുന്നാൽ അതി നെക്കണു ദു:ഖിക്കുന്നതുപോലെ സന്തതിയില്ലാത്ത എന്നെ കണ്ടിട്ട് ഒരു പ്രകാരത്തിലും അങ്ങുന്ന് ദു: ഖിക്കാതെ ഇരിപ്പാൻ സംഗതിയില്ല. കളിപ്പി ക്കാതെ ഒരു ദിക്കിൽ കെട്ടിയിട്ടുള്ള ഗജത്തിന്ന് അ തിന്റെ കെട്ടുകുറ്റി ഏതുപ്രകാരം ഉപദ്രവം കൊ ടുക്കുമോ അതുപ്രകാരം എനിക്കു എന്റെ മൂന്നാമ ത്തെ കടം* അസഹ്യമായ പീഡയെ ജനിപ്പിക്കുന്നു. എനിക്കു പിതൃക്കളുടെ ഋണത്തിൽനിന്നു മോചിപ്പാ നുള്ള വഴി ഇന്നതാണെന്നു വിധിപ്പിക്കാനുള്ള അർഹ

  • ഒരുവന്നുള്ള മൂന്നു കടങ്ങളിൽ ഋഷികളുടെ കടം ബ്ര

ഹ്മചര്യംകൊണ്ടു, ദേവകളുടെ കടം യാഗംകൊണ്ടും,

പിതൃക്കളുടെ കടം സന്തതികൊണ്ടും തീരേണ്ടതാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/38&oldid=167844" എന്ന താളിൽനിന്ന് ശേഖരിച്ചത്