ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44

രഘുവംശചരിത്രം

ലീപന്മാരെ അവരുടെ രാജധാനിയിലേക്ക് മടക്കി അയച്ചു.

രാജ്യപ്രത്യാഗമനം.

ഹോമംകൊണ്ടു ജ്വലിച്ചിരിക്കുന്ന അഗ്നിയേ യും വസിഷ്ഠനേയും,അരുന്ധതിയേയും,പശുവിനേ യും, കുട്ടിയേയും വന്ദിച്ച് നിർദ്ദോഷങ്ങളായ ശുഭാ ചാരങ്ങൾക്കൊണ്ട് ഏറ്റവും വർദ്ധിച്ചിട്ടുള്ള മാഹാ ത്മ്യത്തോടുകൂടി രാജാവ് സ്വരാജ്യത്തിലേയ്ക്കു പുറ പ്പെട്ടു. സഹനശീലനായ ദിലീപൻ ധർമ്മ പത്നി യോടു കൂടി ചെവികൾക്കു സുഖകരമായ ശബ്ദമുള്ള തും സ്വമ നോരഥസദൃശ്യവുമായ രഥത്തിൽ കയറി, നിമ്നോന്നതമല്ലായ്കയാൽ സുഖമായ മാർഗ്ഗത്തിൽകൂ‌ ടെയാണ് യാത്രചെയ്തത് . കുറെ കാലമായി കാ ണാതെ കഴിഞ്ഞതുകൊണ്ടു കാണ്മാനുള്ള ഉൽകണ്ഠ യെ ഉണ്ടാക്കിയവനും, സന്തതിക്കുവേണ്ടി വ്രതം അനുഷ്ഠിക്കയാൽ ശരീരം ശോഷിച്ചവനും ആയ ദി ലീപനെ നവോദിതനായ ചന്ദ്രനെപ്പോല നോ ക്കി ക്കണ്ടു പ്രജകൾക്കു അലംഭാവം ജനിച്ചതേ ഇല്ല. ഇന്ദ്രനെപ്പോലെ ഐശ്വര്യവാനായ ദിലീപൻ

കൊടിക്കൂറ ഉയർത്തിയതായ നഗരത്തിൽ പ്രവേശിച്ചു പൌരന്മാരുടെ അഭിനന്ദനമേറ്റ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/64&oldid=167870" എന്ന താളിൽനിന്ന് ശേഖരിച്ചത്