ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

45

രണ്ടാമദ്ധ്യായം

അനന്തസദൃശ്യമായ ബലത്തോടുകൂടിയ തന്റെ കയ്യിൽ ഭൂഭാരതത്തെ വീണ്ടും ഏറ്റെടുത്തു. അനന്തരം സുദക്ഷിണ ദിലീപന്റെ വംശം അഭിവൃദ്ധിയാവാനുള്ള കാരണമായി ദിക്പാലന്മാരുടെ അംശത്തോടു കൂടിയ ഗർഭത്തെ ധരിച്ചു. അതുകൊണ്ട് അവൾഅത്രിനേത്രത്തിൽ നിന്നു പുറപ്പെട്ട ജ്യോതിസ്സിനെ ധരിച്ച ആകാശമെ ന്നപോലെ യും,വഹ്നിദത്തമായ തേജസ്സിനെ വഹിച്ച ആകാശ ഗംഗയെപ്പോ ലെയും ശോഭിച്ചു.


  • ചന്ദ്രനെ എന്നർത്ഥം ചന്ദ്രന്റെ ഉൽപത്തി അത്രിമ ഹർഷിയുടെ നേത്രത്തിൽ നിന്നാണെന്നുഹരിവംശ ത്തിൽ കാണുന്നു.

ബ്രഹ്മമണ്യനെ എന്നു താൽപര്യം,പാർവ്വതിയുടെ വിവാഹം കഴിഞ്ഞു പരമേശ്വരനൊന്നിച്ചിരിപ്പായശേഷം സന്തതിയുണ്ടായി കാണാഞ്ഞിട്ട് എന്താണ് പരമേശ്വര ന്റെ ഉത്സാഹം എന്നറിവാൻ ദേവകൾ അഗ്നിഭഗവാനെ അയച്ചു. അഗ്നി പരമേശ്വരനും പാർവ്വതിയും ക്രിഡിച്ചിരി ക്കുമ്പോഴാണ് കൈലാസത്തിൽ കയറിച്ചെന്നത്. പാർവ്വതി ആ സമയം അഗ്നിയേക്കണ്ടു ലജ്ജിച്ചു മറഞ്ഞുകളഞ്ഞു. പരമേശ്വരൻ പ്രവൃത്ത്യുന്മുഖമായ തന്റെ ബീജത്തെ അഗ്നിമുഖത്തിങ്കലെക്കു വിസർജ്ജിച്ചു. അഗ്നി ആ ബീജത്തെ ഗംഗയിലിട്ടു. അതിൽ നിന്നു സു ബ്രഹ്മണ്യനുണ്ടായി എന്നു പുരാണം.

***********************












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/65&oldid=167871" എന്ന താളിൽനിന്ന് ശേഖരിച്ചത്