ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46

രഘുവംശചരിത്രം

മൂന്നാമദ്ധ്യായം

സുദക്ഷിണയുടെ ഗർഭകാലം

അനന്തരം സുദക്ഷിണ, ഭർത്താവിന് പരിപൂ ർണ്ണമായ മനോരഥമായി, സഖിമാരുടെ ദൃഷ്ടികൾ ക്ക് ഉദിച്ചുവരുന്ന പൂനിലാവായി, ഇക്ഷ്വാകുവം ശം നിലനിന്നുപോരുവാന് മൂലകാരണമായിരിക്കു ന്ന ഗർഭലക്ഷണത്തെ ധരിച്ചു. ദേഹത്തിനുണ്ടായ തളർച്ചകൊണ്ട് ആഭരണങ്ങൾ തികച്ചുംധരിക്കാ തെയും പാച്ചോറ്റിപ്പൂപോലെ വെളുത്തിരിക്കുന്ന മുഖത്തോടുകൂടിയും വിധിക്കുന്ന രാജ്ഞി,തിരഞ്ഞു നോക്കിയാൽ മാത്രം കാണാവുന്ന നക്ഷത്രങ്ങളോടും ക്ഷീണതേജസ്സായചന്ദ്രനോടും കൂടിയ പ്രഭാത ത്തിന്നടുത്ത രാത്രിയെന്നപോലെ കാണുന്നവർക്കു തോന്നി. മണ്ണിന്റെ മണമുള്ളതായ * സുദക്ഷിണാ മുഖത്തെ, വർഷാരംഭത്തിൽ ജലബിന്ദുസംയോഗ ത്താൽ നനഞ്ഞിരിക്കുന്ന വനവീഥിയിലുള്ള ചെറു പൊയ്കയെ ഗജമെന്നപോലെ, ഘ്രാണിച്ചിട്ട് ദി ലീപിന്നു തൃപ്തിവന്നില്ല. സുദക്ഷിണയുടെ മകൻ

*ഗർഭിണികൾ മണ്ണുതിന്നുന്നതു സ്വാഭാവികമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/66&oldid=167872" എന്ന താളിൽനിന്ന് ശേഖരിച്ചത്