ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

51

മൂന്നാമദ്ധ്യായം

പ്രമോദനൃത്തങ്ങളോടുകൂടി ദിലീപന്റെ രാജധാനി യിൽ മാത്രമല്ല ,ദേവന്മാരുടെ മാർഗ്ഗമായ ആകാശ ത്തിലുംകൂടി ഉണ്ടായി. രാജാക്കന്മാർക്ക് പുത്രനുണ്ടാ യാൽ ബന്ധലത്തിലിട്ടിട്ടുള്ള അപരാധികൾക്കു മോ ചനം വരുത്തുക എന്നൊരു മര്യാദയുണ്ടല്ലോ.വ ഴിപോലെ രാജ്യം ഭരിക്കുകയാൽ ദിലീപന്റെ രാ ജ്യത്തിൽ കാരാഗൃഹത്തിൽ കിടക്കുന്ന അപരാധി കളേ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ സമയ ത്തു പിതൃക്കളുടെ ഋണമാകുന്ന ബന്ധനത്തിൽ നിന്നു ദിലീപൻ തന്നെ വേർപാടുകയാണുണ്ടായ ത്. ശാസ്ത്രത്തിന്റെയും ശത്രുക്കളുടെയും അവസാന ത്തെ പ്രാപിപ്പാൻ ശക്തനാവും ഈ കുമാരൻ എന്നു ശബ്ദാർത്ഥജ്ഞാനിയായ ദിലീപൻ മനസ്സി ലാക്കീട്ടുള്ളതുകൊണ്ടു 'ഗമിക്കുന്നവൻ' എന്ന അർ ത്ഥത്തോടുകൂടിയ 'രഘു 'എന്ന പേരാണ് മകന്നു കൊടുത്തത്.

രഘുവിന്റെ ചെറുപ്പകാലം

രഘു, ഐശ്വര്യവാനായ അച്ഛന്റെ പ്രയത്നം കൊണ്ടു

മനോഹരങ്ങളായ അവയവങ്ങളോടുകൂടി സൂര്യരശ്മിയുടെ അനുപ്രവേശംകൊണ്ടു ബാല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/71&oldid=167877" എന്ന താളിൽനിന്ന് ശേഖരിച്ചത്