ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52

രഘുവംശചരിത്രം

ചന്ദ്രനെന്നപോലെ ദിവസംപ്രതി വളർന്നുതുടങ്ങി. ഉമാമഹേശ്വരന്മാർ സുബ്രഹ്മണ്യനെകൊണ്ടും ശ ചീപുരന്ദരന്മാർ ജയന്തനെക്കൊണ്ടും ഏതുപ്രകാരം സന്തോഷിച്ചുവോ അതുപ്രകാരം തത്സമന്മാരായ സുദക്ഷിണാദിലീപന്മാർ തത്സമനായ രഘുവിനെ ക്കൊണ്ട് ആനന്ദത്തെ പ്രാപിച്ചു. ചക്രവാകപ്പക്ഷിക ളുടേതെന്നപോലെ മനസ്സിനെ ആകർഷിന്നതും, അന്യോന്യം ആശ്രയിച്ചുനിൽക്കുന്നതുമായ സുദക്ഷി ണാദിലീപന്മാരുടെ സ്നേഹം പുത്രൻ ഭാഗിച്ചെടു ത്തുവെങ്കിലും, ആ സ്നേഹം അന്യോന്യാശ്രയമായി ട്ടുതന്നെ വർദ്ധിച്ചതേയുള്ളൂ. ക്രമേണ ബാലൻ , ഉ പമാതാവു പറഞ്ഞുകൊടുക്കുന്നതിനെ പറഞ്ഞുതുട ങ്ങി. അവളുടെ കൈവിരലുകൾ പിടിച്ചു നടന്നതു ടങ്ങി‌. നമസ്കരിപ്പാൻ പറഞ്ഞാൽ താണു തൊഴു തുനില്ക്കും. ഇതൊക്കെ ദിലീപനെ വളരെ മോദി പ്പിച്ചു. ശരീരസംയോഗത്താലുള്ള സുഖങ്ങളെക്കൊ ണ്ടു ത്വഗിന്ദ്രിയത്തിങ്കിൽ അമൃതധാരയെ ചെയ്യുന്ന ആ ബാലനെ മടിയിൽ എടുത്ത് ഉപാന്തസമ്മീ ലിതിലോചനനായ ദിലീപൻ ചിരകാലമായിട്ടു പു ത്രസ്പർശസുഖത്തെ നല്ലവണ്ണം അറിഞ്ഞു. ബ്രഹ്മാ

വും തന്റെ ഒരവതാരവും ഗുണവാനും ആയ വിഷ്ണു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/72&oldid=167878" എന്ന താളിൽനിന്ന് ശേഖരിച്ചത്