ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമദ്ധ്യായം 53


വിനെക്കൊണ്ടു തന്റെ സൃഷ്ടിക്കു നിലകിട്ടി എന്ന് ഏതുപ്രകാരം വിചാരിച്ചുവോ, അതുപ്രകാരം ത ന്നെ മര്യാദാപാലകനായ ദിലീപൻ ശ്രേഷ്ഠഗുണ ത്തോടുകൂടിയ രഘുവിനെക്കൊണ്ടു തന്റെ വംശ ത്തിന്നു സ്ഥിതി കിട്ടിയെന്നു വിചാരിച്ചു. ചൌളം കഴിഞ്ഞതിന്നുശേഷം രഘു , ഇളകുന്ന കടുമയോടുകൂ ടി സമവയസ്സുകളായ അമാത്യപുത്രന്മാരൊന്നിച്ചു യഥാവസരം ലിപി മുഴുവനും ഗ്രഹിച്ചു നദീമുഖത്തൂ ടെ സമുദ്രത്തിലേയ്ക്കെന്നപോലെ, ശബ്ദപ്രപഞ്ചത്തി ലേയ്ക്കു പ്രവേശിച്ചു. ഉപനയനം കഴിഞ്ഞതിന്നു ശേഷം ഗുരുപ്രിയനായ രഘുവിനെ വിദ്വാന്മാരാ യ ഗുരുക്കന്മാർ അഭ്യസിപ്പിച്ചു. അവരുടെ യത്നം സഫലമാകുകയും ചെയ്തു.നല്ല പാത്രത്തിൽ പ്രയോ ഗിക്കപ്പെട്ട ക്രിയ ഫലിക്കുമെന്നു പ്രസിദ്ധമാണ ല്ലോ. തന്റെ ബുദ്ധിഗുണങ്ങളെക്കൊണ്ട്* നാ ലു വിദ്യകളേയും , വായുവേഗത്തെ അതിക്രമി ക്കുന്ന സൂര്യാശ്വങ്ങൾ നാലു ദിക്കുകളേയും ക്രമേണ കടക്കുന്നതുപോലെ വളരെ ബുദ്ധിമാനായ രഘു ക ടന്നു. ദിലീപനു സമനായ ഒരു രാജാവ് അക്കാ


  • ശുശ്രൂഷാ,ശ്രവണം ധാരണം,ഊഹം, അപോഹാ,അർത്ഥവിജ്ഞാനം, തത്വജ്ഞാനം.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/73&oldid=167879" എന്ന താളിൽനിന്ന് ശേഖരിച്ചത്