ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54

രഘുവംശചരിത്രം

ലത്ത് ഇല്ലായിരുന്നതുകൊണ്ടും അന്നുള്ള വില്ലാളി കളെല്ലാം അദ്ദേഹത്തിനു താഴെ കിടയിലുള്ളവരായിരുന്നതുകൊണ്ടും, രഘു ശുദ്ധമായ കൃഷ്ണസാരമൃഗത്തിന്റെ തോലു ധരിച്ചിട്ടു പിതാവിങ്കൽനിന്നുതന്നെ മന്ത്രവത്തായിരിക്കുന്ന ധനുർവ്വേദത്തെ അഭ്യസിക്കുകയാണുണ്ടായത്. കാളക്കുട്ടി ഹാവൃഷഭമായി തീരുമ്പോളെന്നപോലെയും , ആനക്കുട്ടി മഹാഗജമായി തീരുമ്പോളെന്നപോലെയും രഘു ക്രമേണയൌവനഭിന്നമായിരിക്കുന്ന ബാല്യം വിട്ടു ഗാംഭീര്യംകൊണ്ടുമനോഹരമായിരിക്കുന്ന ശരീരത്തെ പ്രാപിച്ചു അതിന്നുശേഷം കേശാന്തം എന്നുപറയപ്പെടുന്നഗോദാനക്രിയ നടത്തി രഘുവിന്റെ വിവാഹദീക്ഷയെ ദിലീപൻ കഴിപ്പിച്ചു. ദക്ഷപുത്രിമാരായായ അശ്വിന്യാദിനക്ഷത്രങ്ങൾ ചന്ദ്രനെ വരിച്ചപോലെ രാജകന്യകമാർ രഘുവിന്റെ ഭർത്താവായി ലഭിച്ചതുകൊണ്ടു ശോഭിച്ചു. യൌവനയുക്തനായിനുകം പോലെ നീണ്ടിരിക്കുന്ന കൈകളോടും വാതിൽപോലെ പരന്ന മാറിടത്തോടും വിശാലമായ കഴുത്തോടുംകൂടിയവനായിരിക്കുന്ന രഘു ശരീരത്തിന്റെ വലിപ്പംകൊണ്ട് അച്ഛനെത്തന്നെ ജയിച്ചു; എങ്കിലും വിനയംകൊണ്ട് അദ്ദേഹത്തെക്കാൾ ചെറിയവനായി കാണപ്പെട്ടു.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/74&oldid=167880" എന്ന താളിൽനിന്ന് ശേഖരിച്ചത്